Sunday, August 30, 2026
No menu items!

subscribe-youtube-channel

HomeNewsകൂടലിൽ യുവാവിനെ...

കൂടലിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പ്ലസ് ടൂ കഴിഞ്ഞ യുവാവിനെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി. കലഞ്ഞൂർ കൂടൽ ഉദയ ജങ്ഷന് സമീപം വെട്ടുവിള പടിഞ്ഞാറ്റേൽ അഭിൽ ശിവദാസൻ ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അഭിൽ, കലഞ്ഞൂരിലെ  പെട്രോൾ പമ്പിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് അഭിൽ തന്റെ സുഹൃത്തുക്കൾക്ക് മൊബൈലിൽ സന്ദേശം അയച്ചിരുന്നതായാണ് വിവരം. സന്ദേശം കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ വീട്ടിൽ എത്തിയെങ്കിലും അഭിലിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

ഉടൻ തന്നെ  പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം തുടർനടപടികൾക്കായി കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. കൂടൽ പോലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രണ്ട്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം...

വിദ്യാലയങ്ങളില്‍ എല്ലാ മാസവും പുകവലി, മയക്കുമരുന്ന് വിരുദ്ധ റെയ്ഡുകള്‍

ആലപ്പുഴ: വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പുകയില മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ശക്തമായ പരിശോധന നടത്താന്‍ സ്‌ക്വാഡ് രൂപീകരിക്കും.  സ്‌കൂള്‍ അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ്, എക്‌സൈസ് എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -