Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ ദുരൂഹ...

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: ചിറ്റാർ കൊടുമുടിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ. മർദനമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. പതാലിൽ വീട്ടിൽ സദാനന്ദൻ്റെ മകൻ പി. എസ്. സന്ദീപിനെ (30) ആണ് കഴിഞ്ഞ ദിവസം കൊടുമുടി കമ്യൂണിറ്റി ഹാളിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് അട്ടത്തോട് സ്വദേശികളായ ഗോപി, കൃഷ്ണൻകുട്ടി എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തതെന്ന് ചിറ്റാർ പൊലീസ് അറിയിച്ചു. സന്ദീപിൻ്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ ആണ് പൊലീസ് അന്വേഷണം ആരംഭിച്ചത് .

അട്ടത്തോട്ടിൽ നിന്ന് എത്തിയ ചിലരുമായി സന്ദീപ് വാക്കേറ്റം നടത്തിയിരുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അട്ടത്തോട്ടിൽ നിന്ന് രണ്ടു പേരെ കസ്‌റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കമ്യൂണിറ്റി ഹാളിന് സമീപം സന്ദീപ് അബോധാവസ്ഥയിൽ കിടക്കുന്നുവെന്നാണ് സമീപവാസികൾ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മീസില്‍സ് – റൂബെല്ല നിവാരണ കാമ്പയിന്‍ മേയ് 31 വരെ

പത്തനംതിട്ട : മീസില്‍സ്- റൂബെല്ല രോഗങ്ങളുടെ നിവാരണം ലക്ഷ്യമിട്ട് അഞ്ചു വയസുവരെയുള്ള കുഞ്ഞുങ്ങളുടെ വാക്‌സിനേഷന്‍ സമ്പൂര്‍ണമാക്കുന്നതിനുളള കാമ്പയിന്‍ മേയ് 31 വരെ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി അറിയിച്ചു. മീസില്‍സ്...

ഹരിവരാസനം പുരസ്‌കാരം കൈതപ്രത്തിന് സമ്മാനിച്ചു

ശബരിമല : സന്നിധാനത്ത് അയ്യപ്പ ഭക്തരെ സാക്ഷിയാക്കി നടന്ന ചടങ്ങിൽ സംസ്ഥാന ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും നൽകുന്ന 2025 ലെ ഹരിവരാസനം പുരസ്‌കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം...
- Advertisment -

Most Popular

- Advertisement -