Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യന്‍ സംഘര്‍ഷം...

പശ്ചിമേഷ്യന്‍ സംഘര്‍ഷം : ഇന്ധന വില്‍പ്പന നിയന്ത്രണങ്ങള്‍ നീക്കി:  ബുധനാഴ്ച പ്രാബല്യത്തില്‍ വരും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ധന ക്ഷാമം ഉണ്ടാകുന്നത് തടയാന്‍ ഈ മാസം ആദ്യം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജൂലൈ ഒന്നു മുതല്‍ അവസാനിപ്പിക്കാന്‍  കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നിലവിലെ വിതരണ സാഹചര്യം വിലയിരുത്തിയെന്നും നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.ജൂണ്‍ 12 നാണ് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ (പെട്രോള്‍ പമ്പുകള്‍) വഴിയുള്ള പെട്രോള്‍, ഡീസല്‍ വില്‍പ്പനയും വിതരണവും നിയന്ത്രിക്കാനായിരുന്നു ഉത്തരവ്. പെട്രോളിന്റെയും ഡീസലിന്റെയും വിതരണം ഉറപ്പാക്കുന്നതിനു ഈ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് സര്‍ക്കാര്‍ കരുതുന്നതായി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. സാഹചര്യങ്ങള്‍ മാറിയതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്.

വ്യവസായ, വാണിജ്യ സ്ഥാപനങ്ങള്‍ പമ്പുകളില്‍ നിന്നു പെട്രോളും ഡീസലും വാങ്ങുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പകരം മൊത്ത വിതരണക്കാരില്‍നിന്ന് ഇന്ധനം വാങ്ങാനാണ് ഇവരോട് നിര്‍ദേശിച്ചിരുന്നത്. എണ്ണ വിപണന കമ്പനികളോടും ഇന്ധന ചില്ലറ വില്‍പനക്കാരോടും റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ നിന്നുള്ള മൊത്തം വാങ്ങലുകള്‍ 90 ദിവസം വരെ പരിമിതപ്പെടുത്താനും നിര്‍ദേശിച്ചിരുന്നു.

റീട്ടെയില്‍ ഇന്ധന സ്റ്റേഷനുകളില്‍ നിന്ന് പെട്രോളും ഡീസലും വാങ്ങുന്നതില്‍ നിന്ന് വാണിജ്യ ആവശ്യങ്ങള്‍ക്കായി എത്തുന്ന ഉപഭോക്താക്കളെ ഈ നിയന്ത്രണങ്ങള്‍ തടഞ്ഞിരുന്നു. വ വിലക്ക് നീക്കിയതോടെ, താല്‍ക്കാലിക പരിധികളില്ലാതെ വാണിജ്യ ഉപഭോക്താക്കള്‍ക്ക് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വീണ്ടും ഇന്ധനം വാങ്ങാന്‍ സാധിക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരേ സമയം തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഡ്രഗ്സ് ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ 2 ലക്ഷത്തിലധികം രൂപ വിലയുള്ള വ്യാജമരുന്നുകൾ പിടിച്ചെടുത്തു. ഡ്രഗ്സ് കൺട്രോളറുടെ ഏകോപനത്തിൽ...

ചാത്തന്നൂരിൽ ബിജെപി : ചരിത്ര വിജയവുമായി ബി.ബി.ഗോപകുമാർ

കൊല്ലം : കൊല്ലം ചാത്തന്നൂരിൽ ബിജെപി സ്ഥാനാർഥി ബി.ബി.ഗോപകുമാർ വിജയിച്ചു. എൽഡിഎഫിന്റെ ആർ. രാജേന്ദ്രനും യുഡിഎഫിന്റെ സൂരജ് രവി യുമായിരുന്നു എതിരാളികൾ. 2016-ലും 2021-ലും ബിജെപി രണ്ടാംസ്ഥാനത്തുവന്ന മണ്ഡലമായിരുന്നു ചാത്തന്നൂർ. രണ്ടു പ്രാവശ്യവും...
- Advertisment -

Most Popular

- Advertisement -