Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ച് വാഹനം...

മദ്യപിച്ച് വാഹനം ഓടിച്ച സംഭവം: ഡാൻസാഫ് ടീമിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട : പൊലീസിലെ ലഹരി വിരുദ്ധ സ്‌ക്വാഡായ ഡാൻസാഫ് ടീമിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചതിന് സസ്‌പെൻഷൻ. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാൻസാഫ് ടീം അംഗങ്ങളായ സുമൻ, പ്രിയേഷ്, രാഹുൽ എന്നീ സിവിൽ പൊലീസ് ഓഫിസർമാരെയാണ് ജില്ലാ പൊലിസ് മേധാവി ആർ. ആനന്ദ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

ചൊവ്വ വൈകിട്ട് ആണ് ഇവർ മദ്യപിച്ച ശേഷം ജീപ്പ് ഓടിച്ച് പത്തനംതിട്ട ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പല വാഹനങ്ങളിലും ജീപ്പ് ഇടിക്കുന്ന സാഹചര്യമുണ്ടായപ്പോൾ നാട്ടുകാരും വനിതാ ഓട്ടോ ഡ്രൈവറും ചേർന്നാണ് വാഹനം തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിച്ചത്. നാട്ടുകാർ ഇത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.

ജീപ്പ് തടഞ്ഞിട്ടതോടെ ഒരു പൊലീസുകാരൻ ഇറങ്ങി ഓടി. മറ്റുള്ളവർക്ക് ലഹരി കാരണം നിലത്തു  നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ലഹരിക്കെതിരെ പൊലീസിൻ്റെ ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥർ തന്നെ ലഹരിയിൽ വാഹനമോടിച്ച് അകത്തായതും. ഇത് പൊലീസ് സേനയ്‌ക്ക് നാണക്കേടിനും വിമർശനത്തിനും ഇടയാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ കേരള ഹെക്കോടതി ചീഫ് ജസ്റ്റിസായി ചുമതയേറ്റു

തിരുവനന്തപുരം : കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് നിഥിൻ മധുകർ ജാംദാർ ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ...

ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു

ന്യൂഡൽഹി : ദില്ലി പിസിസി അധ്യക്ഷൻ അരവിന്ദര്‍ സിങ് ലവ്‍‍ലി രാജിവച്ചു. സംഘടനാതലത്തിലെ അതൃപ്തിയെ തുടർന്നാണ് രാജി.പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കാണ് കത്ത് നല്‍കിയത്. ഡൽഹിയിലെ സ്ഥാനാർഥി...
- Advertisment -

Most Popular

- Advertisement -