Wednesday, July 15, 2026
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് ബ്ലോക്ക്...

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ യോഗ പരിശീലനത്തിന്  തുടക്കമായി

തിരുവല്ല : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 41 ദിവസത്തെ യോഗ പരിശീലന പരിപാടിയുടെ നെടുമ്പ്രം ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 66-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികല, രജനി, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിൻസൺ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജി, വാർഡ് അംഗങ്ങളായ ജോജി, മായാദേവി, വൈശാഖ് പി, സന്ധ്യാമോൾ റ്റി എസ്., അങ്കണവാടി സൂപ്പർവൈസർ സിന്ധു എന്നിവർ ആശംസകൾ അറിയിച്ചു.

66-ാം നമ്പർ അങ്കണവാടിയിൽ നടക്കുന്ന  41 ദിവസത്തെ യോഗ പരിശീലനത്തിൽ, നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ‘സ്വയംജ്വാല’ വയോജന ക്ലബ്ബിലെ എല്ലാ അംഗങ്ങളും സജീവമായി പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആഹ്വാനം ചെയ്തു.വരുംകാലങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വയോജനങ്ങളുടെ ആരോഗ്യവും ക്ഷേമവും ലക്ഷ്യമിട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറോടിക്കാൻ പിതാവ് താക്കോൽ നൽകിയില്ല : പെട്രോളൊഴിച്ച് കാർ കത്തിച്ച് മകൻ

മലപ്പുറം: കാറോടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിൽ പ്രകോപിതനായ മകൻ കാർ പെട്രോളൊഴിച്ച് കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം.സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിൻഹാജ് (21) അറസ്റ്റിലായി. ഡാനിഷിന്...

ബിലീവേഴ്‌സ് ആശുപത്രിയില്‍ ഹെമറ്റോളജി ഹൊറൈസണ്‍സ് കോണ്‍ഫറന്‍സ്

തിരുവല്ല : ഗവേഷണ ഫലങ്ങളെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ നടപ്പാക്കുന്നതിന് ലക്ഷ്യമിട്ട് ബിലിവേഴ്‌സ ചര്‍ച്ച് മെഡിക്കല്‍ കോളജിലെ ഹെമറ്റോളജി വിഭാഗം ഹെമറ്റോളജി ഹൊറൈസണ്‍സ് എന്ന പേരില്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മെഡിക്കല്‍ രംഗത്തേക്ക്...
- Advertisment -

Most Popular

- Advertisement -