Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsഫയൽ നീക്കം...

ഫയൽ നീക്കം വേഗത്തിലാക്കാൻ ഏകോപിത സംവിധാനം; ഹൈസ്പീഡ് റെയിൽ പദ്ധതിയിൽ കൂടുതൽ പഠനം: മുഖ്യമന്ത്രി

തിരുവനന്തപുരം : സെക്രട്ടേറിയറ്റിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനും ഫയൽ തീർപ്പാക്കൽ വേഗത്തിലാക്കുന്നതിനുമായി ഡാറ്റ അധിഷ്ഠിത ഗവേണിംഗ് സംവിധാനം നടപ്പാക്കാൻ മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സെക്രട്ടറിയേറ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും ഫയലുകളുടെ കാലതാമസവും മൂലം പദ്ധതികളടക്കം നീണ്ടുപോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. പോലീസ് വാഹനമിടിച്ച് മരിച്ച സ്‌കൂൾ വിദ്യാർഥി ജിനിരാജിന്റെ കുടുംബത്തിന് ധനസഹായം അനുവദിക്കാനും മന്ത്രിസഭ അംഗീകാരം നൽകി.

കേരള ഹൈസ്പീഡ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചു. പദ്ധതിക്കാവശ്യമായ ഭൂമിയുടെ ലഭ്യത, യാത്രക്കാരുടെ സാധ്യത, സാമ്പത്തിക സാധുത എന്നിവ സംബന്ധിച്ച സമഗ്ര വിവരങ്ങൾ നിലവിലെ റിപ്പോർട്ടിലില്ലെന്നും ഇത് പൂർണമായ റിപ്പോർട്ടല്ലെന്നും സമിതി വിലയിരുത്തി. കെ-റെയിൽ പദ്ധതിയുടെ കാര്യത്തിൽ ഉണ്ടായ പിഴവുകൾ അതിവേഗ റെയിൽ പദ്ധതിയുടെ കാര്യത്തിൽ ആവർത്തിക്കരുതെന്ന് സമിതി മുന്നറിയിപ്പ് നൽകി.

കേരളത്തിന്റെ ഭൂപ്രകൃതിക്കും പരിസ്ഥിതിക്കും ആഘാതമുണ്ടാക്കുന്ന ഒരു ‘പരിസ്ഥിതി ദുരന്തമായി’ പദ്ധതി മാറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.നിലവിലെ സാമ്പത്തിക മാതൃക പ്രായോഗികമല്ലെന്നും യാത്രക്കാരെ മാത്രം ആശ്രയിച്ചുള്ള വരുമാന മാതൃക വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. വിദഗ്ധസമിതിയുടെ ശുപാർശകൾ അടിസ്ഥാനമാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്ഐ ചമഞ്ഞ് ലഹരി പിടിച്ച് വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

കോഴിക്കോട്: എസ്‌ഐ ചമഞ്ഞ് ലഹരിമരുന്ന് വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍. കോഴിക്കോട് ഫറോക്ക് ചുങ്കം സ്വദേശി റോജിത്താണ് പിടിയിലായത്. ഡാന്‍സാഫ് എസ്‌ഐ ചമഞ്ഞ് ലഹരി വില്പനക്കാരില്‍ നിന്ന് ലഹരി പിടിച്ചെടുക്കുകയും ഇത് വില്‍പ്പന...

ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം വിതുരയിൽ ബോണക്കാട് ബി.എ. ഡിവിഷനിൽ കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്.കാറ്റാടിമുക്ക് ലൈൻ നിവാസിയായ ലാലയ്‌ക്ക് (59) ആണ് പരിക്കേറ്റത്.രണ്ടു കരടികൾ ആണ് ആക്രമിച്ചത്. ഇന്ന് പുലർച്ച നാല് മണിയ്ക്ക് വീട്ടുമുറ്റത്തിറങ്ങിയ...
- Advertisment -

Most Popular

- Advertisement -