Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമന്നം സമാധി...

മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നു നല്‍കാറുണ്ട് : ജീ സുകുമാരന്‍ നായര്‍

ചങ്ങനാശ്ശേരി:  മന്നം സമാധി മന്ദിരം ആവശ്യപ്പെടുന്നവര്‍ക്ക് തുറന്നു നല്‍കാറുണ്ട്. ആവശ്യപ്പെടാത്ത സമയത്ത് അത് തുറന്നു വെക്കാനാകില്ല. സമാധി തുറന്നിട്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി വി ഡി സതീശനെ പിന്തുണച്ചുകൊണ്ടുള്ള കെ ബി ഗണേഷ് കുമാറിന്റെ പ്രസ്താവനയെയും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ ഗണേഷ് കുമാര്‍ ആരാണ്. ഗണേഷ് കുമാര്‍ സര്‍ക്കാരിന്റെയോ എന്‍എസ്എസിന്റെയോ ഭാഗമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. മുഖ്യമന്ത്രി വിഡി സതീശന്‍ എന്‍എസ്എസിനെയോ മറ്റേതെങ്കിലും സമുദായത്തെയോ ആക്ഷേപിച്ചതായി തനിക്ക് അറിയില്ലെന്നാണ് ഗണേഷ് കുമാര്‍ നേരത്തെ പ്രതികരിച്ചത്.

വിഡി സതീശനെ പണ്ട് മുതലേ പരിചയമുള്ളയാളാണ്. അദ്ദേഹം ഒരിക്കലും ഒരു സമുദായത്തെ അധിക്ഷേപിക്കുകയോ മോശമായി സംസാരിക്കുകയോ ചെയ്യുന്നത് താന്‍ കേട്ടിട്ടില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. എന്‍എസ്എസില്‍ ഏകാധിപത്യ പ്രവണത പാടില്ല. എവിടെയായാലും ഏകാധിപതികള്‍ തകരും. വിരട്ടലൊന്നും വേണ്ട. കുറച്ചുകൂടി സ്‌നേഹവും ബഹുമാനവും ആകാം. ബാലകൃഷ്ണപിള്ളയുടെയും തന്റെയും തണല്‍ പറ്റിയവരാണ് തനിക്കെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നെ തെന്നും ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ പ്രതികൾക്ക് 5 വർഷം കഠിനതടവ്

പത്തനംതിട്ട:  കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച കേസിലെ രണ്ട് പ്രതികൾക്ക്  5 വർഷം  കഠിനതടവിന്  കോടതി ശിക്ഷിച്ചു. പത്തനംതിട്ട അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 2 ജഡ്ജി  എസ് ശ്രീരാജ് ആണ്‌ ശിക്ഷ...

പോക്സോ കേസ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നതിന് സിഎയ്ക്ക് എതിരെ വകുപ്പുതല അന്വേഷണം         

പത്തനംതിട്ട: പോക്സോ കേസ് പ്രതിയ്ക്ക് വേണ്ടി ജാമ്യം നിന്നതിന് സിഎയ്ക്ക് എതിരെ പൊലിസ് വകുപ്പു തല അന്വേഷണം. പത്തനംതിട്ട സൈബർ സെൽ സിഐ സുനിൽ കൃഷ്ണൻ ആണ് പോക്സോ കേസ് പ്രതിക്ക് വേണ്ടി...
- Advertisment -

Most Popular

- Advertisement -