Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെൻ്റ് വർഷകാല...

പാർലമെൻ്റ് വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഓഗസ്റ്റ് 13 വരെ നീളുന്ന സമ്മേളനത്തിൽ സുപ്രധാന ബില്ലുകൾ ചർച്ചയ്ക്കെടുക്കും. 25 ദിവസം നീളുന്ന വർഷകാല സമ്മേളനത്തിൽ ആകെ 19 സിറ്റിങ്ങുകളാണുള്ളത്. സുപ്രധാനമായ പല നിയമനിർമാണങ്ങളും ഈ സമ്മേളനത്തിൽ ചർച്ച ചെയ്ത് പാസാക്കും. ലോക്‌സഭയിൽ ഇന്ന് സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ 2026 പരിഗണിക്കും.

രാജ്യസഭയിൽ ദേശീയ ഗാനത്തോടുള്ള അനാദരവ് തടയൽ (ഭേദഗതി) ബിൽ 2026 ആണ് ചർച്ചയ്ക്കെടുക്കുക. ഇതിനുപുറമെ, ജനന മരണ രജിസ്ട്രേഷൻ  ബിൽ, ആദായനികുതി  ബിൽ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭ വികസന  ബിൽ 2026 എന്നിവയും വർഷകാല സമ്മേളനത്തിൽ ചർച്ച ചെയ്യും.

സമ്മേളനത്തിന് മുന്നോടിയായി ഇന്നലെ പാർലമെൻ്റ് മന്ദിരത്തിൽ സർക്കാർ സർവകക്ഷി യോഗം വിളിച്ചുചേർത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 40 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള അൻപതിലധികം നേതാക്കൾ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണ്ഡലകാല തീർത്ഥാടനം : ശബരിമല നട ഇന്ന് തുറക്കും

ശബരിമല : മണ്ഡലകാല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് 4ന് തന്ത്രിമാരായ കണ്ഠര് രാജീവര് , കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നട തുറന്ന്...

Kerala Lottery Results : 30-07-2025 Dhanalekshmi DL-11

1st Prize Rs.1,00,00,000/- DA 277376 (CHITTUR) Consolation Prize Rs.5,000/- DB 277376 DC 277376 DD 277376 DE 277376 DF 277376 DG 277376 DH 277376 DJ 277376 DK 277376...
- Advertisment -

Most Popular

- Advertisement -