Tuesday, September 22, 2026
No menu items!

subscribe-youtube-channel

Homeവിജയ് ചിത്രം...

വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ വൻ തരംഗമായി

ചെന്നൈ: വിജയ് ചിത്രം ‘ജന നായകൻ’ തിയറ്ററുകളിൽ വൻ തരംഗമായി. ആദ്യ ഷോയ്ക്ക് നടി തൃഷ കൃഷ്ണൻ തിയറ്ററിലെത്തിയത് ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയത്. ചെന്നൈ കോയമ്പേടിലുള്ള രോഹിണി തിയറ്ററിലാണ് താരം സിനിമ കാണാനെത്തിയത്. വെള്ള ടീഷർട്ടും ജീൻസും ധരിച്ച് സിംപിൾ ലുക്കിലെത്തിയ തൃഷയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി.

സിനിമ കണ്ടിറങ്ങിയ താരത്തെ കാണാനും ആശംസകൾ അറിയിക്കാനും ആരാധകരുടെ വലിയ തിരക്കാണ് തിയറ്ററിന് മുന്നിൽ അനുഭവപ്പെട്ടത്. ‘ജന നായകൻ’ വിജയ്‌യുടെ അവസാനത്തെ സിനിമയാണെന്നതിൽ വലിയ സങ്കടമുണ്ടെന്ന് തൃഷയുടെ അമ്മ ഉമ കൃഷ്ണൻ പറഞ്ഞത്.

ചിത്രം വളരെ നന്നായി ആസ്വദിച്ചെന്നും ഏറെ ഇഷ്ടപ്പെട്ടെന്നും പറഞ്ഞ അവർ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന കാര്യത്തിൽ വലിയ വിഷമമുണ്ടെന്നും സ്ക്രീനിൽ അദ്ദേഹത്തെ തീർച്ചയായും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ്  ചിത്രം ഇന്ന് റിലീസ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട്ടിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി : മൂത്ത മകൾക്ക് പരിക്ക്

വയനാട് : വയനാട്ടിൽ യുവതിയെ ആൺസുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. തിരുനെല്ലി ചേകാടി വാകേരിയിൽ വാടകയ്ക്കുതാമസിക്കുന്ന എടയൂർകുന്ന് സ്വദേശി പ്രവീണ(34)യാണ് മരിച്ചത്. കൊലപാതകത്തിനു ശേഷം ഒപ്പം താമസിച്ചിരുന്ന ദിലീഷ് സംഭവസ്ഥലത്തു നിന്നു രക്ഷപ്പെട്ടു. ആക്രമണത്തിൽ പ്രവീണയുടെ...

ദേശീയപാതയിലെ സുരക്ഷ : മൂന്ന് സ്ക്വാഡുകളുടെയും പരിശോധന തുടങ്ങി

ആലപ്പുഴ : ജില്ലയിലെ ദേശീയപാത മേഖലയുടെ സുരക്ഷ വിലയിരുത്താനുള്ള പരിശോധന മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന മൂന്ന് സ്ക്വാഡുകളായി തുടങ്ങി. ആദ്യ സ്ക്വാഡ് അരൂർ മുതൽ മാരാരിക്കുളം...
- Advertisment -

Most Popular

- Advertisement -