Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsഅധിക വരുമാനം...

അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ  കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിൽ

പത്തനംതിട്ട : അധിക വരുമാനം ലക്ഷ്യമിട്ട് ഇറക്കിയ കെ എസ്ആർടിസിയുടെ പ്രീമിയം സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടുന്നത് നഷ്‌ടത്തിലേക്ക്. രാത്രി യാത്രക്കാർക്ക് ഏറെ ആശ്വാസമായിരുന്ന പ്രീമിയം ബസുകളാണ് നഷ്‌ടമായതിനെ തുടർന്ന് സർവീസുകൾ വെട്ടി കുറച്ചത്.

പ്രീമിയമായി ഓടേണ്ടതിനാൽ സ്റ്റോപ്പുകൾ വെട്ടിക്കുറച്ചും ആളുകളെ കയറ്റാതെയും വന്നതാണ് സർവീസുകൾ മിക്കതും നഷ്‌ടത്തിലാകാൻ കാരണമായത്. തിരുവല്ല – മധുര, എറണാകുളം – മധുര സൂപ്പർ ഫാസ്റ്റ് ബസുകളും അടുത്തിടെ പ്രീമിയത്തിലേക്ക് മാറിയിരുന്നു. ഇവയുടെ സ്റ്റോപ്പുകളും വെട്ടിക്കുറച്ചതോടെ പതിവു യാത്രക്കാർ കൈവിട്ടു. ഇതോടെ സർവീസ് നഷ്‌ടത്തിലായി.

പത്തനംതിട്ടയിൽ നിന്ന് കോഴിക്കോടിന് ഓടിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് പ്രീമിയത്തിലേക്ക് മാറിയതോടെ ഇലന്തൂർ, പുല്ലാട് എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ പിൻവലിച്ചു. രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ ബസ്  നിർത്തണമെന്ന കെ എസ്ആർടിസിയുടെ സർക്കുലർ പാലിക്കാതെ ആയിരുന്നു പ്രീമിയം ബസുകളുടെ ഓട്ടം.

എന്നാൽ യാത്രക്കാരെ കയറ്റാതെയും അവർ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളിൽ നിർത്താതെയും വന്നതോടെ പ്രീമിയം ബസുകളിൽ ആരും കയറാതെയായി. സംസ്ഥാനത്ത് 200 സൂപ്പർ ഫാസ്റ്റ് ബസുകളാണ് പ്രീമിയത്തിലേക്ക് മാറിയത്. ടിക്കറ്റ് നിരക്കും കൂടുതലാണ്. രാത്രിയാത്രയിലെ ഇത്തരം പൊല്ലാപ്പ് കാരണം പതിവു യാത്രക്കാർ വരെ ഒടുവിൽ പ്രീമിയം ബസുകളെ ഉപേക്ഷിച്ചതോടെ വരുമാനം കുറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ. ബി ജി ഗോകുലന്  കണ്ണശ്ശ കാവ്യ പുരസ്‌കാരം

തിരുവല്ല : തപസ്യ കലാസാഹിത്യവേദി കടപ്ര- നിരണം സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന കണ്ണശ്ശ കാവ്യോത്സവത്തിന്റെ സാംസ്കാരിക സഭയിൽ ഗാനരചയിതാവും, കവിയും സുദർശനം നേത്ര ചികിത്സാലയം എം ഡി യുമായ ഡോ ബി ജി...

കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോന്നി : റോഡരികിലെ കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആഞ്ഞിലിക്കുന്ന് വടക്കു പുറം ഭാഗത്തെ റോഡരികിലുള്ള കുളത്തിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കാണപ്പെട്ടത്. ഇവിടെയുള്ള സോഡാ ഫാക്ടറിയിലെ തൊഴിലാളിയുടെ മൃതദേഹമാണ് കാണപ്പെട്ടതെന്ന് സമീപവാസികൾ...
- Advertisment -

Most Popular

- Advertisement -