Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorഓപ്പറേഷൻ തൂഫാൻ:...

ഓപ്പറേഷൻ തൂഫാൻ: ഹെറോയിനുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ

ചെങ്ങന്നൂർ: വിൽപ്പനയ്ക്കായി ബംഗാളിലെ മാൾഡയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 8.89 ഗ്രാം ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ.  മാൾഡ സ്വദേശിയായ മോക്കിം (35) നെയാണ് ചെങ്ങന്നൂർ പോലീസ് പിടികൂടിയത്. പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

ആലപ്പുഴ ജില്ല പോലീസ് മേധാവി വിഷ്ണു പ്രതീപ് .ടി.കെയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡിവൈ എസ്പി സന്തോഷ്‌കുമാറിന്റെ മേൽനോട്ടത്തിൽ ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ചഒ രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേരളത്തിലുള്ള ആവശ്യക്കാർക്ക് വിൽപ്പനയ്ക്കായാണ് മാൾഡയിൽ നിന്നും ഹെറോയിൻ കൊണ്ടുവന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സംസ്ഥാനമൊട്ടാകെ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് രഹസ്യ വിവരം ലഭിച്ചത്. എസ്.ഐ. പ്രദീപ് ചന്ദ്രൻ, എഎസ്‌ഐ ഹരികുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ പാലയുഴം, അനി, മിഥ്‌ലാജ്, ഹരീഷ് കുമാർ, വിബിൻ കെ.ദാസ്, ഹർഷകുമാർ എന്നിവരും ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളുമാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയ സാധ്യത : നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിൻറെ താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ നിലനിൽക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച് അലർട്ട് പത്തനംതിട്ട: മണിമല (തോന്ദ്ര...

ബസിലെ ചവിട്ടുപടിയിൽ നിന്ന് കയറാൻ പറഞ്ഞതിന് കെ.എസ്.ആർ.ടി.സി കണ്ടക്ടറെ ആക്രമിച്ചു

കൊല്ലം : കെ.എസ്.ആർ.ടി.സി. ഫാസ്റ്റ് പാസഞ്ചറിൽ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ബസിന്റെ ഫുട്‌ബോർഡിൽ നിന്ന് കയറാൻ പറഞ്ഞതിനാണ് കൊല്ലം ഡിപ്പോയിലെ കണ്ടക്ടർ വിനുവിനെ യാത്രക്കാരൻ ആക്രമിച്ചത്.സംഭവത്തിൽ ഇരവിപുരം പവിത്രം നഗർ ഇടംകുന്നേൽ...
- Advertisment -

Most Popular

- Advertisement -