Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഅർധരാത്രിയിൽ പതിനാറുകാരിയെ...

അർധരാത്രിയിൽ പതിനാറുകാരിയെ കൂട്ടിക്കൊണ്ടു പോയി ലഹരി നൽകി; കൂട്ടുകാരിയും സംഘവും പിടിയിൽ

വയനാട് : മാനന്തവാടിയില്‍ രക്ഷിതാക്കള്‍ അറിയാതെ അര്‍ധരാത്രിയില്‍ പതിനാറുകാരിയെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുപോയി ലഹരി നൽകിയ സംഭവത്തിൽ കൂട്ടുകാരിയും സംഘവും പിടിയിൽ. ജെനീലിയ (19), എ.വി. അജിത്ത് (23),റോബിൻ കെ. ജോയ്(20),അമൽ കൃഷ്ണ(20),കെ.വി. ജിതിൻ(22),അജിത്കുമാർ(23) എന്നിവരാണ് പിടിയിലായത്
.
ഈ മാസം 12-ാം തീയതി അര്‍ധരാത്രിയിലാണ് സംഭവം.അർധരാത്രി ചായ കുടിക്കാന്‍ പോകാമെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചിറക്കിയ പെൺകുട്ടിയെ ഇവർ നിർബന്ധിച്ച് മദ്യം നൽകുകയും സിഗരറ്റ് വലിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.തുടർന്ന് മാനന്തവാടി കണിയാരത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ അമൽ കൃഷ്ണയ്ക്കൊപ്പം കണ്ടെത്തുകയായിരുന്നു.

സാരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കര മാർത്തോമ്മാ സുറിയാനി സഭ: അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കരുതൽ ശുശ്രൂഷയിൽ രൂപം കൊണ്ട അഭയ പദ്ധതിയിൽ 31 വീടുകളുടെ നിർമ്മാണം കൂടി ആരംഭിച്ചു . പുതിയ വീടുകളുടെ അടിസ്ഥാന ശില ഡോ. തിയഡോഷ്യസ് മാർത്തോമ്മാ...

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ്  ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ  യോഗം

പത്തനംതിട്ട:  കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റേയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ഡിപ്പോയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ അടിയന്തരമായി...
- Advertisment -

Most Popular

- Advertisement -