Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി: ദുരന്ത...

മഴക്കെടുതി: ദുരന്ത മേഖലകൾ മുഖ്യമന്ത്രി ഇന്ന് സന്ദർശിക്കും

പത്തനംതിട്ട: മുഖ്യമന്ത്രി വിഡി സതീശന്‍ പത്തനംതിട്ടയിലെ പ്രളയ മേഖലകള്‍ ഇന്ന് സന്ദര്‍ശിക്കും. ആദ്യം ആറന്മുളയിലും തുടര്‍ന്ന് റാന്നിയിലും എത്തുക. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍  ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് മുഖ്യമന്ത്രി വിഡി സതീശന്‍ മഴക്കെടുതി ഏറ്റവും അധികം ബാധിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്.

ആദ്യം ആറന്മുളയില്‍ എത്തുന്ന മുഖ്യമന്ത്രി റാന്നി ഉള്‍പ്പെടെയുള്ള മേഖലകള്‍ സന്ദര്‍ശിക്കും. ദുരന്തബാധിതരായി ക്യാംപുകളില്‍ കഴിയുന്ന ആളുകളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും. വെള്ളക്കെട്ടും അനുബന്ധപ്രശ്‌നങ്ങളും പരിഹരിക്കുന്നത് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്യും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഏകോപ്പിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് വിഡി സതീശന്റെ ദുരന്തബാധിത മേഖല സന്ദര്‍ശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മനുഷ്യന് വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുത് : ഡോ. ഗീവർഗീസ് മാർ കൂറിലോസ്

തിരുവല്ല : മനുഷ്യനു മാത്രം വില കുറയുന്ന കാലഘട്ടത്തിൽ മനുഷ്യാവകാശ പ്രവർത്തനങ്ങളുടെ പ്രസക്തി വലുതാണെന്ന് ഡോക്ടർ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ പതിനാലാമത് സംസ്ഥാന...

പത്തനംതിട്ടയ്ക്ക് ആവേശമായി മിഡ്നൈറ്റ് മാരത്തോൺ

പത്തനംതിട്ട: രാത്രികാല ജീവിതം സജീവമാക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരത്തിൽ സംഘടിപ്പിച്ച മിഡ്നൈറ്റ് മാരത്തോൺ  ആവേശമായി. ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.  700 ൽ അധികമാളുകൾ...
- Advertisment -

Most Popular

- Advertisement -