Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇന്നും ശക്തമായ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശക്തമായമഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വരും മണിക്കൂറുകളില്‍ ചക്രവാതച്ചുഴി ഗംഗംഗാതീര- പശ്ചിമ ബംഗാളിനും വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന് പുറമേ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് മഹോത്സവം

തിരുവല്ല: തുകലശ്ശേരി മുത്താരമ്മൻ ദേവി ക്ഷേത്രത്തിലെ മണ്ഡലച്ചിറപ്പ് (അമ്മൻ കുട മഹോത്സവം) 25, 26, 27 തീയതികളിൽ ആഘോഷിച്ചു . 26 ന് രാത്രി വില്ലടിച്ചാൻ പാട്ടും ആഴിപൂജയും സമാപന ദിവസമായ 27...

യുഎഇയ്ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

ന്യൂഡൽഹി : യുഎഇയ്ക്കെതിരായ ഇറാന്റെ ആക്രമണത്തെ അപലപിച്ച് ഇന്ത്യ.യുഎസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെയുണ്ടായ ഈ നീക്കം അംഗീകരിക്കാനാവില്ലെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു .ഫുജൈറ പെട്രോളിയം ഇൻഡസ്ട്രീസ് സോണിനു നേരെ ഇറാൻ നടത്തിയ...
- Advertisment -

Most Popular

- Advertisement -