Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകെഎസ്ആര്‍ടിസി ബസ്...

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു: ഡ്രൈവറും കണ്ടക്ടറും മരിച്ചു:  20 പേര്‍ക്ക് പരിക്ക്

ബംഗളൂരു: കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍ എം അരുണ്‍കുമാറും ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷുമാണ് മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടേയാണ് അപകടം.

ബംഗളൂരു- മൈസൂര എക്‌സ്പ്രസ് ഹൈവേയില്‍ ബിഡദിക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡിന്റെ കമാനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു. ഇതിന് പിന്നാലെ ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ ബിഡദിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്എസ്എൽസി പരീക്ഷാഫലം മേയ് 15-നും പ്ലസ് ടു പരീക്ഷാഫലം 22നും

തിരുവനന്തപുരം : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 15 ന്. ഹയർ സെക്കൻഡറി ഫലം മേയ് 22 നും പ്രഖ്യാപിക്കും .വൊക്കേഷനൽ ഹയർ സെക്കൻഡറി രണ്ടാം വർഷ ഇംപ്രൂവ്‌മെന്റ് ഫലം...

രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും: 26 നും 28 നും ഇടയില്‍ ഇന്ത്യന്‍ തുറമുഖത്ത് എത്തും

ന്യൂഡല്‍ഹി: ഗൾഫ് മേഖലയിൽ സംഘര്‍ഷം തുടരുന്നതിനിടെ ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും. ജഗ് വസന്ത്, പൈന്‍ ഗ്യാസ് എന്നീ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതായാണ്...
- Advertisment -

Most Popular

- Advertisement -