Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsദുരിതബാധിതർക്ക് കൈത്താങ്ങായി...

ദുരിതബാധിതർക്ക് കൈത്താങ്ങായി വീണ്ടും കെയർ എൻ സേഫ്

റാന്നി: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച റാന്നിയിലെയും സമീപ പഞ്ചായത്തുകളിലെയും നിർദ്ധന കുടുംബങ്ങൾക്ക് കെയർ എൻ സേഫ്, വേൾഡ് മലയാളീ കൗൺസിൽ (WMC), KL 62 വാട്സ്ആപ്പ് കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ സഹായകിറ്റുകൾ വിതരണം ചെയ്തു.ഉതിമൂട്–വലിയകലുങ്ക് ഗ്രീൻ വാലി ഹോട്ടലിൽ നടന്ന ചടങ്ങിൽ റാന്നി എം എൽ എ പഴകുളം മധു ഫ്ലാഗ് ഓഫ് ചെയ്തു.

റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശശികല രാജശേഖരൻ അധ്യക്ഷത വഹിച്ചു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്  പ്രമോദ് മന്ദമരുതി, മുൻ റാന്നി പഞ്ചായത്ത് പ്രസിഡന്റ്  പ്രകാശ് കെ. ആർ., കെയർ എൻ സേഫ് കോ-ഓർഡിനേറ്റർ ഡോ. റോണി ഗിൽബർട്ട്, പ്രസാദ് കുഴികാല, രജിത ജസ്റ്റിൻ, വാർഡ് മെമ്പർ ദിലീപ് ഉതിമൂട്, മന്ദിരം രവീന്ദ്രൻ, WMC യൂത്ത് ഫോറം കൺവീനർ  സുഭാഷ്, കെയർ എൻ സേഫ് പ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ, KL 62 കൂട്ടായ്മയിലെ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

പെരുനാട്, വടശ്ശേരിക്കര, പഴവങ്ങാടി, റാന്നി, അങ്ങാടി, ചെറുകോൽ, അയിരൂർ, കോഴഞ്ചേരി, മല്ലപ്പുഴശ്ശേരി, ആറന്മുള, തോട്ടപ്പുഴശ്ശേരി, കോട്ടങ്ങൽ പഞ്ചായത്തുകളിലെ ദുരിതബാധിത കുടുംബങ്ങൾക്ക് സഹായകിറ്റുകൾ വിതരണം ചെയ്തു. രണ്ടാം വട്ടാണ് ഇവർ കിറ്റുകൾ എത്തിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 23-04-2026 Karunya Plus KN-620

1st Prize ₹1,00,00,000/- PO 384654 (ERNAKULAM) Consolation Prize ₹5,000/- PN 384654 PP 384654 PR 384654 PS 384654 PT 384654 PU 384654 PV 384654 PW 384654 PX 384654...

മോഹൻലാലിന്റെ  കണ്ണപ്പ  27ന് തീയേറ്ററുകളിൽ 

തിരുവനന്തപുരം: മോഹൻലാലിന്റെ തെലുങ്ക് പടം  കണ്ണപ്പ  27ന് തീയേറ്ററുകളിൽ എത്തും. ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസാണ് കണ്ണപ്പ കേരളത്തില്‍ എത്തിക്കുന്നത്. മോഹൻലാൽ  കേന്ദ്ര കഥാപാത്രമായി എത്തുന്നു എന്നറിഞ്ഞതോടെ  തെലുങ്ക് ചിത്രം മലയാളികളും...
- Advertisment -

Most Popular

- Advertisement -