Friday, June 19, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകലയുടെ നിറച്ചാർത്ത്...

കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം  നടന്നു

അടൂർ: കലയുടെ നിറച്ചാർത്ത് ഒരുക്കി ഇ വി കലാമണ്ഡലം സർഗോൽസവം ഗീതം ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സർവകലകളുടെയും പരിപോഷണത്തിന് സർവകലാശാലകൾ രൂപീകരിച്ച കേരളം രാജ്യത്തിന് മാതൃകയാണെന്നും കലാകാരന്മാർക്കുള്ള ഇൻഷുറൻസ് പദ്ധതി സർക്കാർ ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിന്റെ സ്വരം സമൂഹത്തിൽ ശക്തിപ്പെടുന്നതായും ഇതിനെതിരെ കലാകാരന്മാർ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.

എല്ലാ കലാകാരന്മാരെയും സംരക്ഷിക്കുന്ന സർക്കാരാണ് ഇവിടെയുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വി കലാമണ്ഡലം ഡയറക്ടർ ബോർഡ് അംഗം കെ.ജി. വാസുദേവൻ, കടമ്മനിട്ട വാസുദേവൻപിള്ള. കെ.പി.ഉദയഭാനു, പഴകുളം ശിവദാസൻ, ഫാ.ഗീവർഗീസ് ബ്ലാഹേത്ത്, അനശ്വര രാജൻ തുടങ്ങിയവർ പ്രസംഗിച്ചു

ഇ വി കലാമണ്ഡലത്തിന്റെ ശ്രേഷ്ഠശ്രീ പുരസ്കാരം നേടിയ ഡോ.ഷാജി പാലങ്ങാട്, ഡോ. കുമാർ വി, രേണുക ഗിരിജൻ, മുണ്ടക്കയം അപ്പുക്കുട്ടൻ എന്നിവരെ മന്ത്രി സജി ചെറിയാൻ ആദരിച്ചു. വിവിധ കലാ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ മന്ത്രി ചടങ്ങിൽ അനുമോദിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റും: അഞ്ച് ഗ്യാരന്റികള്‍ യുഡിഎഫ് നടപ്പാക്കും- വിഡി സതീശൻ

കോഴിക്കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തെ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന യുഡിഎഫ് മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച്...

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

തിരുവനന്തപുരം : മിഠായി രൂപത്തിലുള്ള ലഹരിയടങ്ങിയ പാഴ്‌സലുമായി മൂന്ന് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ. പ്രശാന്ത്, ഗണേഷ് , മാർഗ്ഗ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ്...
- Advertisment -

Most Popular

- Advertisement -