കണ്ണൂർ : കണ്ണൂർ കൂക്കാനത്ത് യുവതിയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.കുക്കാനം സ്വദേശി പ്രജീഷക്കാണ് പൊള്ളലേറ്റത്.പ്രജിഷയുടെ ഭർത്താവായ സനൽകുമാറാണ് അക്രമം നടത്തിയത്.തടയാൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു.ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സനൽകുമാറിനും പൊള്ളലേറ്റിട്ടുണ്ട്. പ്രജിഷ വിവാഹ മോചന ഹർജി നൽകിയതിലെ വിരോധം മൂലമാണ് അക്രമം നടത്തിയതെന്നു പൊലീസ് പറഞ്ഞു.





