Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിൽ ഗൗരീദർശനത്തിന്...

ചക്കുളത്തുകാവിൽ ഗൗരീദർശനത്തിന് നാളെ തുടക്കമാകും

എടത്വ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ഗൗരീദർശന മഹോത്സവവും വള എഴുന്നള്ളിപ്പും ബുധനാഴ്ച  മുതൽ 21 വരെ നടക്കും. ബുധനാഴ്ച രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ ദേവീഭാഗവത പാരായണം, പ്രഭാഷണം തുടങ്ങിയവ നടക്കും. 20 ന് വൈകിട്ട് 5.30ന് മൂലകുടുംബ ക്ഷേത്രത്തിലെ നിലവറ വാതുക്കൽ ഒരുക്കിയ മണ്ഡപത്തിൽ മംഗല്യദീപ പ്രതിഷ്ഠയും പുടവവയ്പ്പും നടക്കും.

ഭക്തർക്ക് പുടവ സമർപ്പിക്കാനും ദർശനം നടത്താനും സൗകര്യമുണ്ടാകും. തുടർന്ന് കൂട്ടിയെഴുന്നള്ളിപ്പും നാലമ്പലത്തിന് ചുറ്റും പ്രദക്ഷിണവും നടക്കും.21ന് പുലർച്ചെ 5.30ന് മഹാ ആരതിക്കുശേഷം എണ്ണ, ചന്ദനം, കരിക്ക്, പാൽ, നെയ്യ്, കുങ്കുമം, തേൻ, മഞ്ഞൾപ്പൊടി എന്നിവ ഉപയോഗിച്ചുള്ള അഷ്ടാഭിഷേകവും വിശേഷാൽ പൂജകളും നടക്കും. രാവിലെ ഒമ്പതിന് വള എഴുന്നള്ളിപ്പ് നടക്കും.

ചക്കുളത്തമ്മയിൽ അടിയുറച്ച ഭക്തയായ ഗൗരിക്ക് പരാശക്തിയായ ചക്കുളത്തമ്മ ദർശനം നൽകിയ പുണ്യദിനത്തിന്റെ സ്മരണയിലാണ് ഗൗരീദർശനം ആചരിക്കുന്നത്. ഈ ദിവസം അമ്മയെ ദർശിക്കുന്നത് അഷ്ടൈശ്വര്യങ്ങൾക്കും സർവാഭീഷ്ടസിദ്ധിക്കും ഫലപ്രദമാണെന്നാണ് വിശ്വാസം.

ജാതിമതവർണ ഭേദമന്യേ നിരവധി ഭക്തർ ഗൗരീദർശനത്തിനായി ക്ഷേത്രത്തിലെത്തും. ഗൗരി ചക്കുളത്തമ്മയോടൊപ്പം പോകുമ്പോൾ പീഠത്തിൽനിന്ന് ലഭിച്ച വള ജീവിതയിൽ എഴുന്നള്ളിച്ച് പ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങിന്റെ പ്രത്യേകത. ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുദ്ധത്തിൽ അമേരിക്ക ജയിച്ചു ; ഇറാൻ തകർന്നടിഞ്ഞു : ട്രംപ്

വാഷിംഗ്‌ടൺ : യുദ്ധം അമേരിക്ക ജയിച്ചെന്നും ഇറാൻ തകർന്നടിഞ്ഞെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇറാന്റെ വ്യോമസേന തകർന്നു തരിപ്പണമായി. അവരുടെ മിക്ക നേതാക്കളും കൊല്ലപ്പെട്ടു...

ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം ക​ട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണു: ആളപായമില്ല

ആ​ല​പ്പു​ഴ : ക​ള​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മ​രം കട​പു​ഴ​കി കാ​റി​ന് മു​ക​ളി​ൽ വീ​ണ് കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സും ബോ​ണ​റ്റും ത​ക​ർ​ന്നു. ആർക്കും പരിക്കില്ല. ക​ള​ക്ട​റേ​റ്റ് വള​പ്പി​ലെ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പാ​ർ​ക്കിം​ഗ്...
- Advertisment -

Most Popular

- Advertisement -