കോട്ടയം : പാലാ നഗരസഭയിൽ എൽഡിഎഫിന്റെ പിന്തുണയോടെ ഭരണം പിടിച്ച് യുഡിഎഫ് വിമതർ. നഗരസഭ അധ്യക്ഷയായി സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു . എൽഡിഎഫും കോൺഗ്രസ് വിമതരും മായ രാഹുലിന് വോട്ട് ചെയ്തു. 26 കൗൺസിലർമാർ തെരഞ്ഞെടുപ്പിൽ പങ്കാളികളായി. ഇതിൽ മായയ്ക്ക് 16 വോട്ടും യുഡിഎഫ് സ്ഥാനാർഥി റിയ ചീരാംകുഴിക്ക് 10 വോട്ടും ലഭിച്ചു.
അഞ്ച് വിമത കോൺഗ്രസ് അംഗങ്ങളിൽ നാലുപേരും മുഖ്യ പ്രതിപക്ഷമായ ഇടതുപക്ഷത്തെ 12 അംഗങ്ങളും മായാ രാഹുലിനെ പിന്തുണച്ചു. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്.





