Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ കാഴ്ച കുല സമർപ്പണം 25 -ന്

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ ഉത്രാട കാഴ്ചക്കുല സമർപ്പണം 25 -ന്  നടക്കും. പ്രഭാത ശ്രീബലിക്കു ശേഷം അകത്തെ മണ്ഡപത്തിലാണ് കാഴ്ച കുല സമർപ്പണം. പുണ്യ ജീവിതം പുലർത്തിയ മഹാബലിക്കു വാമനവതാരമായി പ്രത്യക്ഷപ്പെട്ട് ജന്മമോക്ഷം നൽകിയ മഹാ വിഷ്ണുവിനെ വന്ദിക്കുന്ന ചടങ്ങാണ് കാഴ്ചക്കുല സമർപ്പണം.

വിവിധ കരകളെ പ്രതിനിധാനം ചെയ്ത് ഭഗവാന് കാഴ്ചക്കുല സമർപ്പിക്കുന്നതിനായി ധാരാളം ഭക്തർ ക്ഷേത്രത്തിൽ എത്തും. രാവിലെ 10മണി വരെ ഭക്തർക്ക് കാഴ്ച കുലകൾ സമർപ്പിക്കാം. ക്ഷേത്രം തന്ത്രിമാർ, മേൽശാന്തിമാർ, കോയിമ്മ സ്ഥാനി, ദേവസ്വം അധികാരികൾ, ജീവനക്കാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾ, ഭക്തജനങ്ങൾ എന്നീ ക്രമത്തിൽ കാഴ്ചക്കുല സമർപ്പണം നടക്കും.

ഉത്രാടം, തിരുവോണം, അവിട്ടം നാളുകളിൽ ചന്ദന മുഴുക്കാപ്പ് ഉണ്ടായിരിക്കുകയില്ല. പകരം ഒന്നാം തരം തങ്ക തിരുവാഭരണങ്ങൾ ചാർത്തിയായിരിക്കും ഉച്ച പൂജയും അത്താഴ പൂജയും. പ്രഭാത ശ്രീബലി ആനപ്പുറത്തു് ആയിരിക്കും. രാത്രിയിൽ 10പ്രതിക്ഷണങ്ങളിലായി ആനപ്പുറത്തു് വിശേഷാൽ വിളക്ക്‌ എഴുന്നള്ളതും ഉണ്ടായിരിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻമാർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : സിനിമാമേഖലയിലെ പ്രമുഖർക്കെതിരെയുള്ള ആരോപണത്തിൽ അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നത പോലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ചേർന്നിരുന്നു. ഐ.ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ്...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്: വോട്ടെടുപ്പ് പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. പുതിയ പാർലമെൻറ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -