തൃശ്ശൂർ : ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയിൽ നിന്നുള്ള അഡ്വ. ആർ രാഹുൽ ആണ് ട്രഷറർ. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലാണ് പ്രഖ്യാപനമുണ്ടായത്.





