Sunday, August 23, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലയിൽ ഓണാഘോഷത്തിന്...

തിരുവല്ലയിൽ ഓണാഘോഷത്തിന് തുടക്കം; നാളെ വർണ്ണാഭമായ ഘോഷയാത്ര

തിരുവല്ല: ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരുവല്ല മണ്ഡലത്തിലെ ഓണാഘോഷ പരിപാടി അഡ്വ. വർഗീസ് മാമൻ എം എൽ എ ഓണപ്പതാക ഉയർത്തി തുടക്കം കുറിച്ചു.

ആലുക്കാസ് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ തിരുവല്ല തഹസിൽദാർ ജോബിൻ കെ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈപ്പൻ കുര്യൻ, അഡ്വ. ബിനു വി. ഈപ്പൻ, ആർ. ജയകുമാർ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ എം കെ വർക്കി, പി.എം. അനീർ, ലാൽ നന്ദാവനം,അജേഷ് കെ ജി ജില്ലാ ടൂറിസം സെക്രട്ടറി, ഷാജി മാത്യു, ഷെൽട്ടൻ വി റാഫേൽ, സാമുവൽ ചെറിയാൻ, ഷാജി തേന്മടം തുടങ്ങിയവർ പങ്കെടുത്തു.

‘തിരുവല്ല ഓണം 2026’ന്റെ ഭാഗമായി നാളെ വർണ്ണാഭമായ ഘോഷയാത്ര  സെന്റ് ജോൺസ് കത്തീഡ്രൽ അങ്കണത്തിൽ നിന്നും  ആരംഭിക്കും. പരിപാടിയുടെ ഭാഗമായി നാടൻ കലാരൂപങ്ങളും ചെണ്ടമേളവും ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ അരങ്ങേറും. ഘോഷയാത്ര മുനിസിപ്പൽ ഓപ്പൺ സ്റ്റേഡിയത്തിൽ സമാപിക്കും.

തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമൻ ഉദ്ഘാടനം ചെയ്യും.  ശേഷം നാടൻപാട്ടും ഗാനമേളയും ഉൾപ്പെടെയുള്ള കലാപരിപാടികൾ അരങ്ങേറും. തിരുവല്ലയിൽ ഓണാഘോഷത്തിന് ആവേശം പകരുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമലയിൽ നടന്ന അഖണ്ഡ പ്രാർത്ഥനയ്ക്ക് സമാപനം

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ആദ്യകാല വസതിയിൽ 144 മണിക്കൂർ നടത്തപ്പെട്ട അഖണ്ഡ പ്രാർത്ഥനക്ക് സമാപനം കുറിച്ചു. അഖില മലങ്കര പ്രാർത്ഥനയോഗം...

അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ശിവകുമാർ മന്ത്രിസഭയിലെ മന്ത്രി രാജിവെച്ചു

ബെംഗളൂരു : അധികാരമേറ്റെടുത്ത് രണ്ടു ദിവസത്തിനകം കർണാടകയിലെ ഡി.കെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി .മുതിർന്ന കോൺഗ്രസ് നേതാവ് മന്ത്രി രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു.ബെംഗളൂരു നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജി.രാമലിംഗ...
- Advertisment -

Most Popular

- Advertisement -