Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി താലൂക്ക്...

റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു

റാന്നി: റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയവരെ വരിയായി നിൽക്കാൻ നിർദ്ദേശിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത രണ്ടുപേരെ റാന്നി പോലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പെട്ടി ചാലാപ്പള്ളി സ്വദേശി അത്തിയാൽ എന്ന സ്ഥലത്ത് മടുക്കും കാലായിൽ വീട്ടിൽ ഗോപാലകൃഷ്ണൻ എന്നയാളുടെ മകൻ ദീപു (34), റാന്നി പഴവങ്ങാടി മടത്തുംപടി സ്വദേശി ചെല്ലക്കാട്  കടമുള ഹൗസിൽ മാത്യു തോമസിന്റെ മകൻ ജുബിൻ കെ മാത്യു (33) എന്നിവരെയാണ് റാന്നി പോലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനെ ഇവർ മർദ്ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. സ്ഥലത്തെത്തിയ റാന്നി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒളിവിൽ കഴിഞ്ഞിരുന്ന കള്ളനോട്ട് കേസ്സിലെ പ്രതിയെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

ആലപ്പുഴ:  കള്ളനോട്ട് കേസിൽ ഒളിവിലായിരുന്ന  മൂന്നാം പ്രതിയെ 28 വർഷത്തിന് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.  കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രൻ (52) നെയാണ്  പോലീസ് അറസ്റ്റ് ചെയ്തത്....

സഹകരണ ബാങ്കിലെ ലോക്കറിൽ നിന്നും 48 പവൻ സ്വർണം കാണാതായി : സമരവുമായി കുടുംബം

കൊല്ലം : കൊല്ലം പേരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ച 48 പവൻ സ്വർണം കാണാതായതിൽ ബാങ്കിന് മുന്നിൽ സമരവുമായി കുടുംബം. കഴിഞ്ഞ മാസം 27 നുണ്ടായ സംഭവത്തിൽ പരാതി നൽകിയിട്ടും...
- Advertisment -

Most Popular

- Advertisement -