കൊല്ലം: കുണ്ടറ താലൂക്ക് ആശുപത്രിയിലെ നഴ്‌സിനെയും സുരക്ഷാ ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ അറസ്റ്റില്‍.റെജിൻ (35), നിഖിൽദാസ് (32), അലൻ (32), സുനിൽ (32) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി തലയ്ക്കു മുറിവേറ്റ സുഹൃത്തിനെയും കൊണ്ട് ആശുപത്രിയില്‍ എത്തിയ സംഘം അത്യാഹിത വിഭാഗത്തിലെ നഴ്സ് ധന്യയെ മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും പ്രതികൾ ആക്രമിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ ആശുപത്രിക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തി.





