Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസാഹോദര്യമാണ് എല്ലാ...

സാഹോദര്യമാണ് എല്ലാ മതങ്ങളുടെയും കാതൽ: സജി ചെറിയാൻ

തിരുവല്ല: എല്ലാ മനുഷ്യരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന സാഹോദര്യമാണ്  മതങ്ങളുടെയും കാതലെന്ന് സംസ്ഥാന സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. നിരണം ജാമിഅ അൽ ഇഹ്സാൻ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപന ദിവസത്തിൽ അമീൻ സഖാഫി നഗറിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അൽ ഇഹ്സാൻ പ്രസിഡന്റ് ഹാജി പി.എ ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ജനറൽ കൺവീനർ എം. സലീം സ്വാഗതം പറഞ്ഞു.  അൽ ഇഹ്സാൻ ജനറൽ സെക്രട്ടറി ഡോ. അലി അൽഫൈസി ആമുഖ പ്രഭാഷണവും,  മലങ്കര ഓർത്തഡോക്സ് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തി. ചോരാത്ത വീട് പദ്ധതിയും സിൽവർ ജൂബിലി പദ്ധതി പ്രഖ്യാപനവും മാത്യു ടി. തോമസ് എം. എൽ.എ നിർവ്വഹിച്ചു.

മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എ കരീം, ടി.എം ത്വാഹാ കോയ, അബ്ദുൽ സമദ് സാഹിൽ മൻസിൽ, അഡ്വ. മുജീബ് റഹ്‌മാൻ, അഷ്റഫ് ഹാജി അലങ്കാർ, ഇസ്മയിൽ ഹാജി കോന്നി, സുനീർ സഖാഫി, അൽ ഹാഫിള് നൗഫൽ മൗലവി, അൽ ഹാഫിള് മുഹമ്മദ് ഷുഐബ് എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിൽ പത്തു ദിവസത്തെ ഉത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് 7 -ന്  തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനരരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ് കർമ്മം നടന്നു. തുടർന്ന് നടന്ന ...

5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഒരിടത്തും അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ...
- Advertisment -

Most Popular

- Advertisement -