Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsകസവ് പുരസ്കാരം...

കസവ് പുരസ്കാരം കെ.ജയകുമാറിന് സമ്മാനിച്ചു

പന്തളം : കാരയ്ക്കാട് കസവ് സാംസ്കാരികസമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം കെ.ജയകുമാറിന് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ സമർപ്പിച്ചു. കല, സാഹിത്യം, സംസ്കാരം, പൊതുഭരണം, എന്നീ മേഖലകളിലെ സമഗ്ര സംഭാവനകളും മാതൃഭാഷയ്ക്കും കേരളത്തിന്റ വികസനത്തിനും നൽകിയ നിസ്തുല സേവനങ്ങളും പരിഗണിച്ചാണ് അവാർഡ് നൽകിയത്. 20000രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

കസവ് പ്രസിഡണ്ട് കൃഷ്ണകുമാർ കാരയ്ക്കാട് അധ്യക്ഷനായി. സെക്രട്ട ശ്രീരാജ് കെ. സ്വാഗതം ആശംസിച്ചു. സംഘാടക സമിതി ചെയർമാൻ വി.ആർ സതീഷ് കുമാർ ആമുഖ പ്രഭാഷണം നിർവഹിച്ചു.. ജനറൽ കൺവീനർ പി.ആർ വിജയകുമാർ പ്രശസ്തി പത്രം വായിച്ചു.

മുളക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സജിത മനു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനു റ്റി,പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുരേഷ് കുമാർ. പി.ജി, കസവ് വനിതവിഭാഗം സെക്രട്ടറി ഷീല ജയൻ, എഴുത്തുകാരി ബിന്ദു ആർ തമ്പി, ജോയിന്റ് സെ കൂട്ടറിസുരേഷ് ബാബു വി.കെ എന്നിവർ ആശംസകൾ അർപ്പിച്ചു.വൈസ് പ്രസിഡണ്ട് ഷജിവ് കെ. നാരായണൻ കൃതഞ്ജത പ്രകാശിപ്പിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൂപ്പുകുത്തി ഓഹരി വിപണി : സെന്‍സെക്‌സ് 1500 പോയിന്റ് ഇടിഞ്ഞു

മുംബൈ:  ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 1456 പോയിന്റ് ആണ് ഇടിഞ്ഞത്. 436 പോയിന്റ് നഷ്ടം നേരിട്ട നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ് ക്ലോസ് ചെയ്തത്. പശ്ചിമേഷ്യന്‍...

വൈക്കത്തഷ്ടമി മഹോൽസവത്തിന്‌ നടത്തുന്ന പുള്ളി സന്ധ്യ വേല തുടങ്ങി

കോട്ടയം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല  ആരംഭിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി .വിവിധ വാദ്യമേളങ്ങളുടെ ...
- Advertisment -

Most Popular

- Advertisement -