Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaനീർവിളാകം ധർമ്മ...

നീർവിളാകം ധർമ്മ ശാസ്താ ക്ഷേത്രത്തിൽ  ഉത്രം ഉത്സവം കൊടിയേറി.

ആറന്മുള : നീർവിളാകം ധർമ്മ ശാസ്താ ക്ഷേതത്തിൽ പത്ത് നാളത്തെ ഉത്രം ഉത്സവത്തിന് കൊടിയേറി. ശുദ്ധി ചടങ്ങുകൾക്ക് ശേഷം  ഞായറാഴ്ച്ച പകൽ 8.20 ന് താഴമൺ മഠം തന്ത്രി കണ്ഠര്  ബ്രഹ്മദത്തരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകൾ.മേൽശാന്തി ആറന്മുള പുത്തൻ മഠം ഹരീഷ് ജെ പോറ്റി   സഹകാർമികത്വം വഹിച്ചു.

ഉച്ചപൂജക്ക് ശേഷം  നടന്ന കൊടിയേറ്റ് സദ്യയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. വൈകിട്ട് 5 ന് അമൃത വർഷിണി  ഭക്തി ഗാനസുധയും   ഏഴിന് ദീപക്കാഴ്ചയും തുടർന്ന് നീർവിളാകം ശാസ്താ തിരുവാതിര സംഘത്തിന്റെ തിരുവാതിര, സംഗീത കച്ചേരി, വിലക്കിനെഴുന്നള്ളിപ്പ് എന്നിവയും നടന്നു

എണ്ണൂറ് വർഷത്തിന് മേൽ പഴക്കം ഉള്ള ക്ഷേത്രത്തിൽ ധർമ്മ ശാസ്താവിന്റെ സ്വയം ഭൂ ശിലാ ചൈതന്യമാണ് . രണ്ട് നാൾ കാവടിയാട്ടവും പള്ളിവിളക്ക് എഴുന്നള്ളിപ്പും ഇവിടെ ഉത്രം ഉത്സവത്തിന്റെ ഭാഗമായി ഉണ്ട്‌. രണ്ടാം ഉത്സവ നാളായ തിങ്കളാഴ്ച്ച  രാവിലെ 8.30 മുതൽ ധർമ്മ ശാസ്താ സമിതിയുടെ നാരായണീയം, വൈകിട്ട് 7.15 ന് ഗാനമേള  9.30 ന് വിളക്കെഴുന്നത്ത് എന്നിവ നടക്കും.

25 നാണ്  ഉത്രം ഉത്സവും 26 ന് ആറാട്ടും നടക്കും.അഞ്ചാം ഉത്സവ ദിനമായ 21 മുതൽ പകൽ 10 ന് ഉത്സവ ബലി ദർശനം .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം

തിരുവല്ല: ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം കേരള മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെ ആറാംഘട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. ഷീന മാത്യു വൈസ്...

വയനാട് പുനരധിവാസം : 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്രം

വയനാട് : വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ പലിശരഹിത വായ്പ അനുവദിച്ച് കേന്ദ്ര സർക്കാർ.50 കൊല്ലത്തിനകം തിരിച്ചടച്ചാൽ മതിയാകും. ഉരുൾപൊട്ടൽ ദുരന്തബാധിതർക്കാവശ്യമായ ടൗൺഷിപ്പിന്റെ നിർമ്മാണത്തിനായി സമർപ്പിച്ച 16 പദ്ധതികൾക്കായാണ് സഹായം. ടൗണ്‍ഷിപ്പുകളിൽ...
- Advertisment -

Most Popular

- Advertisement -