Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതെരഞ്ഞെടുപ്പിൽ എയിംസ് സ്ഥാപിക്കുമെന്ന്...

തെരഞ്ഞെടുപ്പിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ല: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

തൃശൂർ : തെരഞ്ഞെടുപ്പ് പ്രചാരണവേളകളിൽ തൃശൂരിൽ എയിംസ് സ്ഥാപിക്കുമെന്ന് താൻ എവിടെയും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി. തൃശൂരിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് തനിക്കെതിരായ രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ എം.പി കൂടിയായ സുരേഷ് ഗോപി വ്യക്തമാക്കിയത്.

തൃശൂരിൽ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നുവന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണെന്നും, എന്നാൽ തൃശൂരിന് എയിംസ് ലഭിക്കാൻ പൂർണ്ണ അർഹതയുണ്ടെന്ന നിലപാടിനെ താൻ ഇപ്പോഴും ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എയിംസുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ ഞാൻ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്റെ പഴയ എല്ലാ പ്രസംഗങ്ങളും നിങ്ങൾക്ക് പരിശോധിക്കാം.

തെരഞ്ഞെടുപ്പിന് ശേഷമാണ് തൃശൂർ എയിംസിന് അർഹതയുള്ള ജില്ലയാണെന്ന ചർച്ചകൾ ഉയർന്നുവന്നത്. ആ ആവശ്യത്തെ ഞാനും പിന്തുണയ്ക്കുന്നു. എന്നാൽ കേരള സർക്കാർ ആവശ്യമായ ഭൂമി ലഭ്യമാക്കാൻ തീരുമാനിച്ചാൽ മാത്രമേ തൃശൂരിൽ എയിംസ് യാഥാർത്ഥ്യമാകൂ സുരേഷ് ഗോപി പറഞ്ഞു. എയിംസ് സ്ഥാപിക്കുന്നതിന് വിസ്തൃതിയിലുള്ള ഭൂമി ആവശ്യമാണ്. മാടക്കത്തറ പഞ്ചായത്തിൽ ഏകദേശം 400 ഏക്കറോളം ഭൂമി ലഭ്യമാണ്. കൂടാതെ മണ്ണുത്തിയിലും കേരള പൊലീസ് അക്കാദമിക്ക് സമീപവും ഇതിനായി ഭൂമിയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രിയുടെ റോഡ് ഷോയില്‍ പെപ്പര്‍ സ്‌പ്രേയുമായെത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റോഡ് ഷോയ്‌ക്കിടെ പെപ്പര്‍ സ്‌പ്രേയുമായി എത്തിയ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കല്‍പ്പാളയം ജംഗ്ഷനില്‍ ആയിരുന്നു സംഭവം. റോഡ് ഷോയുടെ ഭാഗമായി സുരക്ഷാ...

വയോധികയുടെ മാല കവർന്ന  കേസിലെ പ്രതിയെ പിടികൂടി

പത്തനംതിട്ട : പള്ളിയിൽ പോയശേഷം തിരികെ വീട്ടിലേക്ക് നടന്നുപോയ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ ഒരു പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. റാന്നി പഴവങ്ങാടി  കള്ളിക്കാട്ടിൽ വീട്ടിൽ ബിനു തോമസ്(34)...
- Advertisment -

Most Popular

- Advertisement -