Saturday, August 29, 2026
No menu items!

subscribe-youtube-channel

HomeNewsChennaiപുഴല്‍ സെൻട്രല്‍...

പുഴല്‍ സെൻട്രല്‍ ജയില്‍ തമിഴ്നാട് മുഖ്യമന്ത്രി സന്ദർശിച്ചു

ചെന്നൈ: ഇന്ത്യയിലെ ഏറ്റവും വലിയ ജയില്‍ സമുച്ചയങ്ങളിലൊന്നായ പുഴല്‍ സെൻട്രല്‍ ജയില്‍ വെള്ളിയാഴ്ച മുഖ്യമന്ത്രി സന്ദർശിച്ചു. ജയിലിലെ തടവുകാരുമായും അദ്ദേഹം കുറച്ച് നേരം സംസാരിച്ചു. എഡിജിപി ഡോ. സന്ദീപ് റായ് റാത്തോഡ്, ചെന്നൈ റെയ്ഞ്ച് ഡിഐജി ടി. പളനി, സൂപ്രണ്ട് കൃഷ്ണരാജ് തുടങ്ങിയ മുതിർന്ന പൊലീസ്, ജയില്‍ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തടവുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ജയിലിലെ ഭക്ഷണത്തിന്റെ നിലവാരം, മെഡിക്കല്‍ സെന്റർ തുടങ്ങിയവയെല്ലാം മുഖ്യമന്ത്രി പരിശോധിച്ചു. ജയിലിലെ സൗകര്യങ്ങളെക്കുറിച്ചും തടവുകാരില്‍നിന്ന് അഭിപ്രായം തേടി. തടവുകാരുടെ ആവശ്യങ്ങളും ചോദിച്ചറിഞ്ഞു.

ജയിലിലെ ക്ലാസ്മുറികള്‍, ലെെബ്രറി, കമ്പ്യൂട്ടർ പരിശീലന കേന്ദ്രം, ഐസോലേഷൻ വാർഡ്, സന്ദർശകർക്കുള്ള ഹാള്‍, ലഹരി വിമുക്ത കേന്ദ്രം തുടങ്ങിയവയും മുഖ്യമന്ത്രി സന്ദർശിച്ചു. പുഴല്‍ ജയിലിലെ അതിസുരക്ഷാ ബ്ലോക്കിലും മുഖ്യമന്ത്രിയെത്തി.

ജയില്‍ സന്ദർശനത്തിന് ശേഷം ഇതിനോട് ചേർന്നുള്ള പുഴല്‍ പൊലീസ് സ്റ്റേഷനിലും മുഖ്യമന്ത്രി പരിശോധന നടത്തി. സ്റ്റേഷനിലെ രേഖകളെല്ലാം പരിശോധിച്ച മുഖ്യമന്ത്രി, എസ്‌ഐയുടെ ഓഫീസ് മുറിയും പരിശോധിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളില്‍ നടത്തുന്ന മിന്നല്‍ സന്ദർശനങ്ങളുടെ ഭാഗമായിട്ടായിരുന്നു വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ജയിലിലെ സന്ദർശനം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലതാരമായിരുന്ന ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : രസികൻ ഉൾപ്പെടെയുള്ള സിനിമകളിൽ ബാലനടനായി അഭിനയിച്ച ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു.പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊച്ചിയിൽ  വിഎഫ്എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. നാടക- സിനിമ...

ആലപ്പുഴയിൽ ബാറിന്റെ ചില്ലുകളും മദ്യകുപ്പികളും അടിച്ചു തകർത്ത് ഗുണ്ടാസംഘം

ആലപ്പുഴ : ആലപ്പുഴ അർത്തുങ്കലിൽ ബാറിലേക്ക് അതിക്രമിച്ചു കടന്ന ഗുണ്ടാസംഘം ബാർ അടിച്ചുതകർത്തു. ആക്രമണത്തിൽ ജീവനക്കാർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെ ചള്ളിയിലെ ബാറിലാണ് സംഭവം.  മുഖമൂടി ധരിച്ചെത്തിയവരാണ് അക്രമം നടത്തിയത്. മാരകായുധങ്ങളുമായി...
- Advertisment -

Most Popular

- Advertisement -