Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNew Delhi18-ാമത് ബ്രിക്സ്...

18-ാമത് ബ്രിക്സ് ഉച്ചകോടി :  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഡൽഹിയിൽ എത്തി

ന്യൂഡൽഹി : ഇന്ത്യ ആതിഥ്യമരുളുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കും.ഉച്ചകോടിയിൽ പങ്കെടുക്കുവാൻ രാവിലെ ന്യൂഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലെത്തിയ  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് സ്വീകരിച്ചു.

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മൊഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കും .

പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന് ഉച്ചകഴിഞ്ഞ് 3:30 ന് നടക്കും.ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായുള്ള കൂടിക്കാഴ്ച്ച വൈകിട്ട് 6:15നും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നാളെ വൈകിട്ട് 5:45ന് നടക്കും.ഉച്ചകോടി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ന​ട​പ്പാ​ക്കും: കെ. ​ജ​യ​കു​മാർ

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം മു​ത​ൽ ശ​ബ​രി​മ​ല​യി​ൽ പൂ​ർ​ണ​മാ​യും ഡിജിറ്റലൈസേ​ഷ​ൻ ന​ട​പ്പാ​ക്കു​മെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്രസിഡ​ന്‍റ് കെ. ​ജ​യ​കു​മാ​ർ. അ​യ്യ​പ്പ​ന് പ്ര​ത്യേ​ക പ​ബ്ലി​സി​റ്റി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​യ്യ​പ്പ സം​ഗ​മം ഇ​നി ഉ​ണ്ടാ​കി​ല്ലെ​ന്നും ജ​യ​കു​മാ​ർ പറഞ്ഞു....

അതിശക്തമായ മഴ : ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം

പത്തനംതിട്ട : ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ  സുരക്ഷയെ മുൻനിർത്തി ശബരിമല തീർഥാടകർ നദികളിലിറങ്ങുന്നതും കുളിക്കടവുകൾ ഉപയോഗിക്കുന്നതും നിരോധിച്ച് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ ഉത്തരവായി. അതിശക്തമായ മഴ മുന്നറിയിപ്പ് പിൻവലിക്കും...
- Advertisment -

Most Popular

- Advertisement -