Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsഅട്ടപ്പാടി ഇരട്ടക്കൊലപാതകം...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതി ഗർഭിണിയാണെന്ന സംശയത്തിൽ കൊലപാതകമെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ

പാലക്കാട് : അട്ടപ്പാടിയിൽ 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്.കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്ന സംശയത്തെച്ചൊല്ലിയുണ്ടായ തർക്കവും വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.

യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.ഭർത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോൾ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു.തർക്കത്തിനിടയിൽ യുവതിയെ പ്രതി തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തുകയായിരുന്നു.

അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി ചാക്കുകളിലാക്കി ഭവാനിപ്പുഴയിൽ തള്ളിയ ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും

തിരുവനന്തപുരം : വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും...

കോഴഞ്ചേരി പുതിയ പാലം ഈ മാസം തുറന്നേക്കും: അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു

കോഴഞ്ചേരി: കോഴഞ്ചേരി പുതിയ സമാന്തര പാലം ഈ മാസം തന്നെ ഗതാഗതത്തിനായി തുറന്നുകൊടുത്തേക്കും. പാലത്തിന്റെ അവസാനഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനം നടത്താനാണ് അധികൃതരുടെ ശ്രമം. എന്നാൽ ഉദ്ഘാടന  തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ...
- Advertisment -

Most Popular

- Advertisement -