Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയുടെ വികസന...

റാന്നിയുടെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കും: അഡ്വ.പഴകുളം മധു എംഎൽഎ

റാന്നി: റാന്നിയിൽ വയല ഇടിക്കുളയെപ്പോലുള്ള മൺമറഞ്ഞ നേതാക്കളുടെ  വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുമെന്ന് അഡ്വ. പഴകുളം മധു എംഎൽഎ. മുൻ റാന്നി എംഎൽഎയും ജനകീയ നേതാവുമായിരുന്ന വയല ഇടിക്കുളയുടെ ചരമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ പരിപാടിയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

റാന്നിയുടെ മണ്ണിനോടും മനുഷ്യരോടും ചേർന്നുനിന്ന അദ്ദേഹത്തിന്റെ പൊതുപ്രവർത്തന ശൈലി ഇന്നത്തെ തലമുറയ്ക്കു മാതൃകയാണെന്നും, വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി അദ്ദേഹം നടത്തിയ ഇടപെടലുകൾ എന്നും സ്മരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്മിജു ജേക്കബ്, ജോൺ മാത്യു ചക്കിട്ടയിൽ, ബിനോജ് ചിറക്കൽ, അനിയൻ വളയനാട്, ഷാജി നെല്ലിമൂട് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴക്കെടുതി : കുട്ടനാട്ടിൽ റവന്യൂ മന്ത്രി എ പി അനിൽകുമാർ സന്ദർശനം നടത്തി

ആലപ്പുഴ: കുട്ടനാട്ടിൽ മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിൽ  ഉറപ്പാക്കുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും  കുട്ടനാട്ടിലെ മഴയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് അടിയന്തരമായി പ്രത്യേക യോഗം വിളിച്ചുചേർക്കുമെന്നും...

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയുളള സാമൂഹിക ഉത്തരവാദിത്വമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ...
- Advertisment -

Most Popular

- Advertisement -