കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സമിതിയും പുനഃസംഘടിപ്പിച്ചു. പി.ജയരാജനേയുയും വി ശിവന്‍കുട്ടിയേയും എം ബി രാജേഷിനേയും ജോണ്‍ ബ്രിട്ടാസിനേയും സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തി .കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം.തോമസ് ഐസക്, ടി.പി. രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന സമിതിയിൽ യുവമുഖങ്ങൾ ഉള്‍പ്പെടെ പുതുതായി ഒമ്പത് പേരെ ക്ഷണിതാക്കളായി ഉൾപ്പെടുത്തി .കോഴിക്കോട് നടക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനങ്ങൾ.

പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ് എന്നിവർ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ




