Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsലോക കേരളസഭ...

ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിന്‍റെ രാഷ്ട്രീയ തീരുമാനം : മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക കേരളസഭ തുടരില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ലോക കേരളസഭ തുടരില്ലെന്നത് യുഡിഎഫിൻറെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.കേരളസഭയുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കാനും ഭരണപരമായ ചെലവുകൾക്കുമായി 2 കോടി രൂപ അനുവദിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.

നിലവിൽ ലോക കേരളസഭക്ക് സെക്രട്ടറിയേറ്റുണ്ട്. അതിൻറെ ചെലവുകൾക്കും നോർക്ക വഴിയുള്ള ബിസിനസ് ലീഡർഷിപ്പ് മീറ്റിനുമാണ് പണം അനുവദിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.പ്രവാസികളുടെ പങ്കാളിത്തത്തോടെ കേരള വികസനം ലക്ഷ്യമിട്ടുള്ള മറ്റൊരു പദ്ധതി സർക്കാറിന്‍റെ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ​ദുക്റോനോ നാളെ

കോട്ടയം : മലങ്കരസഭാ സ്ഥാപകനായ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മ വെള്ളിയാഴ്ച്ച ആചരിക്കും. സഭയുടെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന എന്നിവയുണ്ടാകും. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ- വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയാണ് മഞ്ഞ ജാഗ്രതാ...
- Advertisment -

Most Popular

- Advertisement -