Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ ;  2.200 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കോട്ടയം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സംഘം നടത്തിയ പരിശോധനയിൽ 2.200 കിലോ കഞ്ചാവുമായി കാഞ്ഞിരപ്പള്ളിയിൽ വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ. കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ജഹീദുൽ ഇസ്ലാമിനെയാണ് (22) ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സംഘവും കാഞ്ഞിരപ്പള്ളി പൊലീസും ചേർന്ന് പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ജഹീദുള്ളിന് ലഹരി ഇടപാടുകളുള്ളതായി ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യുവിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി റിജോ പി.ജോസിന്റെയും നർക്കോട്ടിക് സെൽ ഡിവൈഎസ്പി യു.ശ്രീജിത്തിന്റെയും നേതൃത്വത്തിൽ ഇയാളെ രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു.

ഇന്ന് രാവിലെയോടെ ഇയാൾ വെസ്റ്റ് ബംഗാളിൽ നിന്നും കാഞ്ഞിരപ്പള്ളി കുരിശ് കവലയിൽ വന്നിറങ്ങിയത്. തുടർന്ന് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലിലും, ദേഹ പരിശോധനയിലും ഇയാളുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം : ഫെഫ്ക്ക

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുള്ള ലൈംഗികാതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക .കേസുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്ക...

ട്രംപിനെ ഭയപ്പെടുന്നില്ല : യുദ്ധത്തിനെതിരായ പോരാട്ടം തുടരും –  മാര്‍പാപ്പ

ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ ഉയര്‍ത്തുന്ന സമാധാന ആഹ്വാനങ്ങള്‍ സുവിശേഷത്തില്‍ അധിഷ്ഠിതമാണെന്നും അത് ഇനിയും തുടരുമെന്നും ട്രംപ് ഭരണകൂടത്തെ...
- Advertisment -

Most Popular

- Advertisement -