Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകയറില്‍ കുരുങ്ങിയ...

കയറില്‍ കുരുങ്ങിയ കാട്ടാനയെ വനപാലകര്‍ രക്ഷപ്പെടുത്തി

മറയൂർ: സ്വകാര്യ യുക്കാലി തോട്ടത്തില്‍ കാലില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കണ്ട പെണ്‍ കാട്ടാനയെ വനപാലകര്‍ രക്ഷപ്പെടുത്തി. മറയൂര്‍ ചന്ദന ഡിവിഷനിലെ കാന്തല്ലൂര്‍ റെയിഞ്ചിലെ തോട്ടത്തിലാണ്  ആര്‍ ആര്‍ ടി ടീം (റാപ്പിഡ് റെസ്‌പോണ്‍സ് ടീം)ആന അപകടത്തില്‍പ്പെട്ടത് കണ്ടത്.

സംഭവത്തെ തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ്‌ന്റെ ഉത്തരവ് പ്രകാരം  മയക്കു വെടി വയ്ച്ചു കാലിലെ കയര്‍ നീക്കം ചെയ്യുകയും മുറിവിൽ  മരുന്ന് ഉപയോഗിച്ച് ഡ്രസ് ചെയ്യുകയും ചെയ്തു. മൂന്ന് മണിക്കൂറിനുശേഷം ആന പൂര്‍വസ്ഥിതി പ്രാപിച്ചു.

വയനാട് ആര്‍ ആര്‍ ടിയിലെ ഡോ അനുരാജ്, ഡോ അജേഷ് മോഹന്‍ദാസ് എന്നിവർ ചികിത്സക്ക് നേതൃത്വം നൽകി  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം : വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും

കൊച്ചി : ചിങ്ങമാസത്തിലെ  പൊന്നോണത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. ഇനിയുള്ള പത്തു നാളുകള്‍ വീട്ടുമുറ്റങ്ങളില്‍ പൂക്കളങ്ങള്‍ വിരിയും. ലോകമെങ്ങുമുളള മലയാളികള്‍ക്ക് ഇനി ആഘോഷത്തിന്റേയും ഉത്സവത്തിന്റേയും ദിനരാത്രങ്ങള്‍. സമഭാവനയുടെ സന്ദേശമോതുന്ന തിരുവോണത്തിനായി, മാവേലി മന്നനെ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള എല്ലാവരുടെയും പേരുവിവരങ്ങൾ പുറത്തുവരണം : ഫെഫ്ക്ക

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമർശിച്ചിട്ടുള്ള ലൈംഗികാതിക്രമം നടത്തിയ എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്ക .കേസുകൾ അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതും ഫെഫ്ക...
- Advertisment -

Most Popular

- Advertisement -