Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiആലോചിക്കാതെയാണ് തീരുമാനം...

ആലോചിക്കാതെയാണ് തീരുമാനം എടുക്കുന്നത് ; മുഖ്യമന്ത്രിക്കെതിരെ വീണ്ടും അടൂര്‍ പ്രകാശ്

ന്യൂഡല്‍ഹി : മുഖ്യമന്ത്രി വിഡി സതീശന്‍ ശൈലി മാറ്റണമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. മുഖ്യമന്ത്രി വിഡി സതീശന്റെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ പരാതി നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.

ഇന്നലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. ‘വിഡി സതീശനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിക്കെതിരെ ഘടകകക്ഷികളില്‍ പലര്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. മുഖ്യമന്ത്രി ഒരു കാര്യവും യുഡിഎഫുമായി ആലോചിക്കാതെ മുമ്പോട്ടുപോകുന്നത്. അതില്‍ മാറ്റം ഉണ്ടാകണം എന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.

സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികള്‍ അടങ്ങുന്ന വിശദമായ കത്ത് അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയിലെ പ്രശ്നങ്ങളും മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ മുഖ്യമന്ത്രി എടുത്തതായി ആരോപിക്കപ്പെടുന്ന തീരുമാനങ്ങളുമെല്ലാം രേഖപ്പെടുത്തിയ പ്രത്യേക പരാതിയാണ് കൈമാറിയതെന്നാണ് വിവരം.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അടൂര്‍ പ്രകാശ് കണ്ടു..ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി എംകെ മുനിര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ജി ദേവരാജന്‍ എന്നിവരുടെ നിയമനത്തിന് പിന്നാലെയാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗ്രൈന്ററിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പാലക്കാട് : പാലക്കാട് മങ്കരയിൽ ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു.മഞ്ഞക്കര കല്ലിങ്കൽ കെ.ജി.കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്.ഇന്നലെ രാത്രി 9 നാണ് സംഭവം.അപകടസമയത്ത് ശുഭബായി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.വീട്ടിൽ...

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി : ഏറ്റുമാനൂരില്‍ മത്സരിക്കും

കൊച്ചി : നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കും. കിഴക്കമ്പലത്ത് വാര്‍ത്താസമ്മേളനത്തില്‍ സാബു ജേക്കബാണ് വീണയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. വീണയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പഠന സമയത്ത് എസ്എഫ്‌ഐക്കാരി ആയിരുന്നുവെന്ന് വീണാ...
- Advertisment -

Most Popular

- Advertisement -