Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsദീർഘവീക്ഷണമുള്ള നേതൃത്വമാണ്...

ദീർഘവീക്ഷണമുള്ള നേതൃത്വമാണ് കാലഘട്ടത്തിന്റെ ആവശ്യം : സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത

തിരുവല്ല :  ദീർഘവീക്ഷണവും പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും മൂല്യബോധവുമാണ് മികച്ച നേതക്കളുടെ പ്രധാന സവിശേഷതകളെന്നും പ്രതിസന്ധികളിൽ തളരാതെ  സ്വപ്നങ്ങൾ കാണാനും അവ യാഥാർഥ്യമാക്കാനും നേതാക്കൾ തയ്യാറാകണമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ സാമുവേൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്താ അഭിപ്രായപെട്ടു.

വൈ.എം.സി.എ കേരള റീജിയൻ മധ്യമേഖല ദ്വിദിന ലീഡേഴ്‌സ് കോൺഫറൻസ് കുറ്റപ്പുഴ ബിലീവേഴ്‌സ് ഹെഡ്‌ക്വാർട്ടേഴ്‌സ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ദീർഘവീക്ഷണത്തോടൊപ്പം എല്ലാവരെയും ഉൾകൊണ്ടു പ്രവർത്തിക്കുവാനും നേതൃത്വത്തിനു കഴിയണമെന്നും   മെത്രപ്പോലീത്താ പറഞ്ഞു.

മധ്യമേഖല ചെയർമാൻ കുര്യൻ തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. വൈ.എം.സി.എ മുൻ ദേശീയ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി മുഖ്യപ്രഭാഷണം നടത്തി.

വിനു ജോബ് എം.എൽ.എ, റീജിയണൽ ട്രഷറർ അനിൽ ജോർജ്, ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, മുൻ റീജിയണൽ ചെയർമാൻ അഡ്വ. വി.സി. സാബു, കോൺഫറൻസ് ജനറൽ കൺവീനർമാരായ ജോജി പി. തോമസ്, ലിനോജ് ചാക്കോ, കോർഡിനേറ്റർ എബി ജേക്കബ്, റീജിയണൽ സെക്രട്ടറി പ്രിൻസിലി വിബിൻ, സുനിൽ മറ്റത്ത്, അജുൻ ഈപ്പൻ, ജിൻസൺ ബേബി എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഭയുടെ പൂർണ പിന്തുണ : പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം : ലഹരിക്കെതിരായ പോരാട്ടം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും വേണ്ടിയുളള സാമൂഹിക ഉത്തരവാദിത്വമാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഓർത്തഡോക്സ് ക്രൈസ്തവ...

ശബരിമല തീർത്ഥാടകർക്കിടയിലേക്ക് കാർ പാഞ്ഞുകയറി : 3 പേർക്ക് പരിക്ക്

പത്തനംതിട്ട: വഴിയരികിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ശബരിമല തീർഥാടകർക്കു മേൽ കാർ പാഞ്ഞുകയറി.അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. ഒരാൾ ഗുരുതരാവസ്ഥയിൽ. രാവിലെ 8 മണിയോടെയാണ് സംഭവം .പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം...
- Advertisment -

Most Popular

- Advertisement -