Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsബുധനാഴ്ച വരെ...

ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മാസം 13 വരെ ന്യൂനമര്‍ദ്ദ സാധ്യത. ഇതിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലാക്ക കടലിടുക്കിന് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എം.എ ബേബി സിപിഎം ജനറൽ സെക്രട്ടറിയാകും

മധുര : മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു.ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്.പ്രകാശ്...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദേശം

പത്തനംതിട്ട: മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യം ഉളളതിനാൽ  ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം 34.62 മീറ്ററായി ക്രമീകരിക്കേണ്ടതാണ്.  ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ നിയന്ത്രിത അളവിൽ...
- Advertisment -

Most Popular

- Advertisement -