തിരുവനന്തപുരം : സിഎംആർ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനെതിരെ കേസെടുത്ത് വിജിലൻസ് .പിണറായി വിജയനും മകൾ വീണയ്ക്കും ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
രണ്ട് എഫ്‌ഐആറുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്.ആദ്യ കേസ് സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് സംബന്ധിച്ചും രണ്ടാമത്തേത് അഴിമതി പണം വിദേശത്തേക്കു കടത്തിയെന്നുമാണ് .രണ്ട് കേസിലും ടി വീണ പ്രതിയാണ്. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും കുഴൽപ്പണ കേസിൽ മുഹമ്മദ് റിയാസുമാണ് ഒന്നാം പ്രതി.
അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്ക് നൽകിയ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്.





