സ്റ്റോക്ക്ഹോം : സാമ്പത്തിക ശാസ്ത്രത്തിലെ നൊബേലിന് അമേരിക്കൻ സാമ്പത്തിക വിദഗ്ധരായ റോബർട്ട് ഇ ഹാളും മൈക്കൽ വുഡ്‌ഫോർഡും അർഹരായി .സാമ്പത്തിക സുസ്ഥിരതയുടെ മൈക്രോ ഇക്കണോമിക് അടിത്തറകളെക്കുറിച്ചുള്ള ഗവേഷണ മികവിനാണ് പുരസ്‌കാരം. സ്റ്റോക്ക്‌ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.





