ന്യൂഡൽഹി : 2,000 രൂപയ്ക്കു മുകളിലുള്ള വാണിജ്യ യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള തീരുമാനം നീട്ടിവെച്ചു .ഉത്സവസീസൺ കണക്കിലെടുത്താണ് ഇത് നീട്ടുന്നത്.ഒക്ടോബർ 15 മുതൽ നിരക്ക് പ്രാബല്യത്തിലാകുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് .
വ്യാപാരി ,വ്യവസായ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർ ഇതുസംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷന് നിവേദനം നൽകിയിരുന്നു. നടപ്പിലാക്കുന്ന കൃത്യമായ തീയതി എൻ.പി.സി.ഐ. പിന്നീട് വിജ്ഞാപനം ചെയ്യും. 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം നിരക്കിൽ ഫീസ് ഈടാക്കാനാണ് നിർദേശിച്ചിട്ടുള്ളത്.





