തിരുവല്ല: മലയാള കാവ്യലോകത്തെ ധന്യമാക്കിയ പത്മശ്രീ വിഷ്‍ണുനാരായണൻ നമ്പൂതിരി സാക്ഷാത്കരിച്ച കവിതകളുടെ പഠനവും പുനർവായനയും വിഷയമാക്കിയുള്ള സാഹിത്യ സെമിനാർ 31-ന് രാവിലെ 9ന് ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആംഫി തിയേറ്ററിൽ നടക്കും. കാഴ്ച ചാരിറ്റബിൾ ട്രസ്റ്റ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന സെമിനാർ ‘ഒരു ദേശത്തിൻ്റെ കഥ തേടി ‘ എന്ന സാംസ്കാരികയാത്രയുടെ അഞ്ചാമത്തെ ഏടാണ് ‘ശ്രീവല്ലി.
പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ‘കാഴ്ച ചാരിറ്റബൾ ട്രസ്റ്റി’ ൻ്റെ വെബ് സൈറ്റിലൂടെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്
ജൂബി എം സണ്ണി : (906180182) ,
സാജൻ വറുഗീസ് : (9847535454)





