Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamഎറണാകുളത്തെ ജൂത...

എറണാകുളത്തെ ജൂത സിനഗോഗിന് നേരെ ആക്രമണം : പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സൂചന

എറണാകുളം : എറണാകുളം കടവുംഭാഗം ജൂത സിനഗോഗിന് നേരെയുണ്ടായ ആക്രമണം നടത്തിയ പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സൂചന .അറസ്റ്റിലായ പുത്തൻകുരിശ് വാദ്യംപടി കുന്നത്തുകാവലംകുഴി എബിൻ ബി. പോളി (32)ന്റെ മൊബൈൽ ഫോണിൽനിന്ന് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചു .

തിങ്കളാഴ്ച പുലർച്ചെ രണ്ടരയ്ക്ക് പ്രതി എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനോട് ചേർന്നുള്ള നഴ്സറിയിലേക്ക് പെട്രോൾ ഒഴിക്കുകയും മാറിനിന്നു തീ എറിഞ്ഞ് നഴ്സറി കത്തിക്കുകയുമായിരുന്നു.ഇതെല്ലാം വീഡിയോയിൽ പകർത്തി.സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത് .

ബോസ് നൽകിയ നിർദേശപ്രകാരമാണ് ആക്രമണം നടത്തിയതെന്നും നിർദേശം നൽകിയ വ്യക്തിയെ നേരിട്ട് കണ്ടിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ മൊഴി. ചെയ്യുന്ന കുറ്റകൃത്യങ്ങൾ വീഡിയോയിൽ പകർത്തി ബോസിന് അയച്ചുകൊടുത്ത് ഇതിന്റെ പ്രതിഫലം ക്രിപ്‌റ്റോ കറൻസിയായി കൈപ്പറ്റുന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം .ജൂതപ്പള്ളിയിലെ ആക്രമണം വിജയിച്ചാൽ ഉത്തർപ്രദേശ്, ഡൽഹി, മുംബൈ, അമൃത്‌സർ എന്നിവിടങ്ങളിലും എബിനെക്കൊണ്ട് സ്ഫോടനങ്ങൾ നടത്തിക്കാൻ ഭീകരസംഘടന പദ്ധതിയിട്ടിരുന്നതായാണ് വിവരം.

മൂവാറ്റുപുഴയിൽ ഇതിനുമുൻപ് ഒരു യൂസ്ഡ് കാർ ഷോറൂമിലും ഇതേ രീതിയിൽ തീയിട്ടതായി എബിൻ സമ്മതിച്ചിട്ടുണ്ട് .ഇയാളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടിയ അളവിൽ രാസലഹരിയും പിടിച്ചെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് വടക്ക് വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 122 ( ടെംപിള്‍ ഗേറ്റ്)) നവംബര്‍ 12 രാവിലെ എട്ടു മുതല്‍ നവംബര്‍ 16 ന്  വൈകിട്ട് ആറ് വരെ...

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി തുറവൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ഒമ്പതുവയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഒൻപതുവയസുകാരന്റെ...
- Advertisment -

Most Popular

- Advertisement -