Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാലയാത്ര : ...

ഓണക്കാലയാത്ര :  വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമേകി ബംഗളൂരു–എറണാകുളം വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ എട്ട് കോച്ചുകളിൽനിന്ന് 16 കോച്ചുകളായാണ് എണ്ണം ഉയർത്തിയത്. തിങ്കളാഴ്ച മുതൽ പുതിയ ക്രമീകരണത്തോടെ സർവീസ് ആരംഭിക്കും.

വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് ബംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സർവീസായി ഇത് മാറി.

ഓണക്കാലത്ത് ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് പുതിയ തീരുമാനം ഏറെ ആശ്വാസമാകും. കോച്ചുകളുടെ എണ്ണം 16 ആക്കുന്നതോടെ ആകെ സീറ്റുകളുടെ എണ്ണം 530ൽ നിന്ന് 1,128 ആയി ഉയരും. ഇതോടെ 598 അധിക സീറ്റുകൾ ലഭിക്കും. ചെയർ കാറിൽ ഭക്ഷണം ഉൾപ്പെടെ 1,670 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിൽ 3,030 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈനിൽ  സമഗ്ര കാൻസർ വിഭാഗം ഉദ്‌ഘാടനം

അടൂർ: ലൈഫ് ലൈൻ മൾട്ടിസ്പെഷ്യൽറ്റി ആശുപത്രിയിൽ സമഗ്ര കാൻസർ ചികിത്സാ സേവനങ്ങളുടെയും സർജിക്കൽ ഓങ്കോളജി, മെഡിക്കൽ ഓങ്കോളജി, ഓങ്കോജനറ്റിക്സ് വകുപ്പിന്റെയും ഉദ്ഘാടനം  ഓർത്തഡോൿസ് സഭ കുര്യാക്കോസ് മാർ ക്‌ളീമീസ് വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം...

ഗുരുവായൂർ ക്ഷേത്രത്തിൽ ജൂണ്‍ അഞ്ചിനും ആറിനും ദര്‍ശന നിയന്ത്രണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ചിനും ആറിനും  നാലമ്പല പ്രവേശന നിയന്ത്രണം. ഗുരുവായൂരപ്പന് ശുദ്ധി, ശ്രീഭൂതബലി ചടങ്ങുകള്‍ നടക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ജൂണ്‍ 5, 6 തീയതികളില്‍ വൈകീട്ട്...
- Advertisment -

Most Popular

- Advertisement -