Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaവേറിട്ട അനുഭവങ്ങളുമായി...

വേറിട്ട അനുഭവങ്ങളുമായി ഗ്രാമ വികസന വകുപ്പ് സൗഹൃദ കൂട്ടായ്മ

അമ്പലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഗ്രാമ വികസന വകുപ്പിൽ നിന്ന് പെൻഷൻ പറ്റിയ ആളുകളുടെ സൗഹൃദ കൂട്ടായ്മ്മ വേറിട്ട അനുഭവമായി മാറി. കളക്ടറേറ്റിലും ജില്ല ഗ്രാമ വികസന ഏജൻസിയിലും, പന്ത്രണ്ട് ബ്ലോക്ക് ഓഫീസുകളിലും വിവിധതസ്തികകളിൽ ജോലി ചെയ്ത് വിരമിച്ചവർ കളർകോട്ടുള്ള റോട്ടറി ഹാളിൽ ഒത്തുകൂടി.

നവതി ആഘോഷിച്ച റിട്ടയേർഡ് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ എൻ. ബാലകൃഷ്ണപിള്ള കൂട്ടായ്മ്മ ഉത്ഘാടനം ചെയ്തു. ഗാനാലാപനം, തിരുവാതിരകളി, ഡാൻസ്, കവിത ചൊല്ലൽ തുടങ്ങിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് അമ്പലപ്പുഴ പാൽപ്പായസം കൂട്ടി വിഭവ സമൃദ്ധ മായ സദ്യയും കഴിച്ചാണ് സമാഗമം അവസാനിപ്പിച്ചത്.

ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2-ന് എല്ലാ വർഷവും സൗഹൃദ കൂട്ടായ്മ്മ നടത്തുവാൻ തീരുമാനിച്ചു. സമാഗമം 2026ന്റെ കോർഡിനേറ്റർ വി. ജെ. ശ്രീകുമാർ, ജി. ഗോപാലകൃഷ്ണൻ, ഹഫ്സ ബീവി, കെ. ആർ. സുജാത, അജിത് കുമാർ എന്നിവർ നേതൃത്വം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഇതിനായി ജീവനക്കാരുടെ എന്‍ട്രികള്‍ ക്ഷണിച്ചു. ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നത്. പാട്ടിലും വിവിധ സംഗീത ഉപകരണങ്ങളിലും പ്രാഗത്ഭ്യം ഉള്ളവര്‍ക്ക് ട്രൂപ്പിന്റെ...

മുൻ എംഎൽഎ പി എം മാത്യു അന്തരിച്ചു

കോട്ടയം : മുൻ കടുത്തുരുത്തി എംഎൽഎ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 നായിരുന്നു അന്ത്യം.ദീർഘകാലം കേരള കോൺഗ്രസ് (എം)...
- Advertisment -

Most Popular

- Advertisement -