ശബരിമല: ശബരിമല മേല്ശാന്തിയായി അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരിയെ തെരഞ്ഞെടുത്തു. തിരുവനന്തപുരം പഴവങ്ങാടി ക്ഷേത്രത്തിലെ മേല്ശാന്തിയും, തിരുവനന്തപുരം സ്വദേശിയുമാണ്. സന്നിധാനത്ത് വെച്ചു നടന്ന നറുക്കെടുപ്പിലൂടെയാണ് പുതിയ മേല്ശാന്തിമാരെ തെരഞ്ഞെടുത്തത്. ഏഴു പേരുകളാണ് സന്നിധാനം മേല്ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്.
ശബരിമല മേല്ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടതില് സന്തോഷമുണ്ടെന്ന് അരീക്കര സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു. അഞ്ചു തവണ മേല്ശാന്തി സ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു. മൂന്നു തവണ ലിസ്റ്റില് ഉള്പ്പെട്ടിരുന്നു. ഇത്തവണ ഒന്നാമതായിരുന്നു. അതിനാല് പ്രതീക്ഷയുണ്ടായിരുന്നു. പഴവങ്ങാടി ഗണപതി ഭഗവാന്റെ അനുഗ്രഹവും ഉണ്ടായിയെന്ന് സുബ്രഹ്മണ്യന് ശങ്കരന് നമ്പൂതിരി പറഞ്ഞു.





