Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവോട്ടർപട്ടിക പുതുക്കൽ...

വോട്ടർപട്ടിക പുതുക്കൽ : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലയിൽ സന്ദർശനം നടത്തി

ആലപ്പുഴ: ജില്ലയിലെ വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ  സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ  ഡോ.ഡി സജിത് ബാബു വിവിധ വില്ലേജ് ഓഫീസുകളിൽ സന്ദർശനം നടത്തി.

സംസ്ഥാന വ്യാപകമായി നടക്കുന്ന വോട്ടർപട്ടിക പുതുക്കൽ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വില്ലേജ്    ഓഫീസുകളിൽ  സജ്ജമാക്കിയ വോട്ടർ സഹായ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. നിലവിലെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും തുടർനടപടികൾ ഊർജ്ജിതമാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.

കായംകുളം, പുന്നപ്ര,പട്ടണക്കാട് വില്ലേജ് ഓഫീസുകളാണ് സന്ദർശിച്ചത്.
വില്ലേജ് തലങ്ങളിൽ വോട്ടർപട്ടികയിലെ നില പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിനായി ഒക്ടോബർ  31വരെ ഇ ആർ ഒമാരുടെ നേതൃത്വത്തിൽ ബി എൽ ഒമാരെയും ബി എൽ എമാരുടെയും ഏകോപനത്തോടെ ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്.

പുതിയ വോട്ടർമാരെ കണ്ടെത്തി രജിസ്റ്റർ ചെയ്യാൻ നവംബർ 2 മുതൽ 7 വരെ ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും ഇലക്ടോറൽ ലിറ്ററസി ക്ലബ്ബുകളുടെ (ഇ എൽ സി) നേതൃത്വത്തിൽ ‘ക്യാമ്പസ് ടു ബൂത്ത്’  ക്യാമ്പയിനും സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ 24-നകം ഇ എൽ സികൾ രൂപീകരിക്കുകയും, തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഒക്ടോബർ 26 മുതൽ 30 വരെയുള്ള തീയതികളിൽ വോട്ടർ രജിസ്ട്രേഷൻ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകുമെന്നും ഉദ്യോഗസ്ഥർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈനകരിയിൽ ജൈവവൈവിധ്യ പരിപാലന കർമ്മ പദ്ധതി പ്രകാശനം

കുട്ടനാട് : കൈനകരി ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രാദേശിക തല ജൈവവൈവിധ്യ പരിപാലന കർമ്മപദ്ധതിയുടെ പ്രകാശനം സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...

കളർകോട് വാഹനാപകടത്തിൽ ഒരു വിദ്യാർത്ഥി കൂടി മരിച്ചു

ആലപ്പുഴ : കളർകോട്ട് വാഹനാപകടത്തിൽ ഒരു വിദ്യാർഥി കൂടി മരിച്ചു.എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടായിരുന്നു അന്ത്യം. ഇതോടെ അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ എണ്ണം...
- Advertisment -

Most Popular

- Advertisement -