Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsപ്രായോഗിക ജീവിതത്തിൽ...

പ്രായോഗിക ജീവിതത്തിൽ പ്രതിഫലിക്കാത്ത ആത്മീയത കാപട്യം : ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ

തിരുവല്ല : പ്രായോഗിക ജീവിതത്തിൽ പ്രതിഫലിക്കാത്ത ആത്മീയത കാപട്യമാണെന്നും വാക്കുകളിലും പ്രവൃത്തികളിലും ഒരുപോലെ സത്യസന്ധത പുലർത്താൻ കഴിയുമ്പോഴാണ് വിശ്വാസജീവിതം അർഥപൂർണമാകുന്നതെന്നു  ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് റീജൺ പ്രവർത്തനോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

സേവനവും ത്യാഗവും കരുണയും ജീവിതശൈലിയുടെ ഭാഗമാകണമെന്നും . സ്വന്തം താൽപര്യങ്ങൾക്കപ്പുറം മറ്റുള്ളവരുടെ വേദനകൾ തിരിച്ചറിയാനും അവർക്കൊപ്പം നിൽക്കാനും കഴിയുമ്പോഴാണ് സേവനം അർഥവത്താകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വർഗീസ് മാമ്മൻ എം.എൽ.എ,അഡ്വ. കെ.യു ജനീഷ് കുമാർ എം.എൽ.എ എന്നിവർ  മുഖ്യപ്രഭാഷണം നടത്തി.

ദേശീയ നിർവ്വാഹക സമിതി വൈസ് ചെയർമാൻ റെജി ജോർജ്, നിർവ്വാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ,മുൻ റീജണൽ ചെയർമാൻ അഡ്വ. വി.സി സാബു,  റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, വൈസ് ചെയർമ്മാൻന്മാരായ തോമസ് വി. ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം, അഡ്വ ജോസഫ് നെല്ലാനിക്കൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് ടി. ജെയിംസ്, മലബാർ ഗോൾഡ് അസിസ്റ്റൻറ് ഹെഡ് ഡേവിഡ് ജോൺസൺ ആർ, മധ്യമേഖല കോർഡിനേറ്റർ എബി ജേക്കബ്, റീജണൽ ലീഗൽ ബോർഡ് ചെയർമാൻ അഡ്വ. മാത്യു ജോസഫ് എന്നിവർ പ്രസംഗിച്ചു. സബ് റീജൺ ഗായക സംഘം ഗാനാർച്ചനയ്ക്ക് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചടയമംഗലത്ത് കെഎസ്ആർടിസി ബസിന് തീപിടിച്ചു

കൊല്ലം : ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു.പുലർച്ചെ 5.45ഓടെ പുനലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന പുനലൂർ ഡിപ്പോയുടെ സൂപ്പർഫാസ്റ്റ് ബസാണ് തീപിടിച്ചത് . ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട...

പുഷ്പഗിരിയിൽ  ഡോക്ടർസ് ഡേ ആഘോഷിച്ചു

തിരുവല്ല : ദേശീയ ഡോക്ടർസ് ദിനത്തിൽ പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡോക്ടർസ് ഡേ ആഘോഷിച്ചു.  പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻസ് സി.ഇ.ഒ ഫാ ബിജു വർഗീസ് പയ്യമ്പള്ളിൽ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പുഷ്പഗിരി...
- Advertisment -

Most Popular

- Advertisement -